ഈ പൂവിന്റെ പേര് അറിയാമോ.!? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ ഗുണങ്ങൾ

ഈ പൂവിന്റെ പേര് അറിയാമോ.!? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ, ഇങ്ങനൊരു ചെടി കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ എത്രപേർക്കറിയാം. ഈ സസ്യം ഒരെണ്ണം എങ്കിലും വീട്ടുപരിസരത്ത് ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും. വളരെ അധികം ഔഷധ ഗുണങ്ങളുള്ള ഈ സസ്യം കൃഷ്ണകിരീടം എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്.

തൊടിയിലും പറമ്പിലും ധാരാളമായി വളരുന്ന സസ്യമാണിത്. ഹനുമാൻ കിരീടം, കിരീടപ്പൂവ് എന്നുള്ള പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ ചെടിയിൽ ചുവപ്പു കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കളാണ് ഉണ്ടാകുന്നത്. ഓണത്തിന് പൂക്കളമിടാനും തൃക്കാക്കരപ്പനെ ചാർത്താനും ഇത് ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇതു കൂടാതെ ഈ പുഷ്പത്തിന്റെ ഗുണങ്ങൾ അറിഞ്ഞിട്ടുള്ളവർ വളരെ കുറവായിരിക്കും. എന്തൊക്കെയാണെന്ന് നോക്കാം. തീപ്പൊള്ളലിനും പാടുകൾ മാറാനും കിരീടപ്പൂവ് വേപ്പെണ്ണയിൽ കാച്ചിയെടുത്ത എണ്ണ തേക്കുന്നത് ഉത്തമമാണ്. വെളിച്ചെണ്ണയിൽ കാച്ചിയെടുത്ത എണ്ണ മുറിവിനും മികച്ച ഔഷധമാണ്. ഇല ഉപയോഗിച്ചു തയ്യാറാക്കിയെടുക്കുന്ന താളി മുടിയഴകിന് നല്ലതാണ്.

കൃഷ്ണകിരീടത്തെ പറ്റിയും എണ്ണിയാൽ തീരാത്ത അതിന്റെ ഔഷധ ഗുണങ്ങളെപ്പറ്റിയും വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. മുഴുവനായും വീഡിയോ കണ്ടു നോക്കണേ. എല്ലാവര്ക്കും ഉപകാരപ്രദമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി പങ്കുവയ്ക്കാൻ മറക്കരുത്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്