
മീൻ കറി തോറ്റുപോകും രുചിയിൽ കോവയ്ക്ക കൊണ്ടൊരു മീൻ കറി!! ഒന്ന് പരീക്ഷിച്ചു നോക്കിയാലോ… | Ivy Gourd Curry
താഴെ കാണുന്ന വീഡിയോയിലുണ്ട് ആ മാജിക്. കോവയ്ക്ക പോലെ തന്നെ മറ്റു പച്ചക്കറികളും ഉപയോഗിക്കാം. ആദ്യം തന്നെ ഒരു കാൽ കിലോ കോവയ്ക്ക എടുക്കുക. ഓരോന്നും നാലായി മുറിക്കുക. ഒരു ചട്ടിയിൽ കുറച്ചു എണ്ണ ചൂടാക്കിയിട്ട് ഉലുവ പൊട്ടിക്കുക. അതിന് ശേഷം കോവയ്ക്കയും രണ്ടോ മൂന്നോ പച്ചമുളകും പകുതി സവാളയും ഉപ്പും ചേർത്ത് വഴറ്റണം. അതിന് ശേഷം മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളക് പൊടി, ഉലുവപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റണം.

ഇതിലേക്ക് ഒരു തക്കാളിയും കുതിർത്തു വച്ചിരിക്കുന്ന കുടംപുളിയും ചേർത്ത് അടച്ചു വയ്ക്കണം. ഇതിലേക്ക് തേങ്ങാപ്പാലും കൂടി ചേർത്ത് തിളപ്പിക്കണം. അതിന് ശേഷം വേണം ഒന്നാംപാൽ ചേർക്കാനായിട്ട്. ഒന്നാംപാല് ചേർത്തു കഴിഞ്ഞാൽ പിന്നെ ഗ്യാസ് ഓഫ് ചെയ്യാം. ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് അതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞു ചേർക്കണം.
ഒപ്പം കുറച്ച് കറിവേപ്പിലയും ചേർത്ത് വറത്തിട്ട് കറിയിലേക്ക് ചേർക്കുക. തേങ്ങാപ്പാലിനു പകരം തേങ്ങ വറുത്തരച്ചും ചേർക്കാവുന്നതുമാണ്. അപ്പോൾ ഇനി മീൻ കിട്ടിയില്ലെങ്കിലും വിഷമിക്കണ്ട ആവശ്യമേയില്ല. മീൻ ഇല്ലെങ്കിലും അതേ രുചിയിൽ നമുക്ക് കറി തയ്യാറാക്കി എടുക്കാവുന്നതാണ്. ചേരുവകൾ വിശദമായി മനസിലാക്കാനായി വീഡിയോ മുഴുവനായും കണ്ടു നോക്കിയാൽ മതിയാവും. Ivy Gourd Curry,