
നമ്മൾ ഇത് അറിയാതെപോയല്ലോ , ഇത് മണ്ണിൽ കുഴിച്ചിട്ടാൽ മാത്രം മതി ..മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും.!! ഇങ്ങനെ കോവൽ നട്ടാൽ നാല് ഇരട്ടി വിളവ് ഉറപ്പ്
Kovakka Grow Well Tips : പഴയ തുരുമ്പ് പിടിച്ച ഇരുമ്പു കഷ്ണങ്ങൾ ഇനി ചുമ്മാ കളയല്ലേ! കോവൽ നാല് ഇരട്ടി വിളവ് കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി; മണിക്കൂറുകൾ കൊണ്ട് റിസൾട്ട് കിട്ടും! കോവക്ക പൊട്ടിച്ചു മടുക്കും. വേനൽക്കാലം ആകുമ്പോഴേക്കും കോവയ്ക്കയുടെ ഇലകൾ മുരടിക്കുകയും ഉള്ള ഇലകൾ കൊഴിഞ്ഞു പോവുകയും കൂടുതലായിട്ട് ഉണ്ടായി നിൽക്കുന്ന വള്ളികൾ ഉണങ്ങി പോവുകയും ചെയ്യുന്നത് ഒഴിവാക്കാനായി ചെടിയുടെ അടിഭാഗത്തു നിന്നും രണ്ടു മീറ്റർ മുകളിലായി ബാക്കി വരുന്ന പന്തലിലേക്ക് കയറി പോയിട്ടുള്ള കോവയ്ക്കയുടെ വള്ളികൾ ഒന്ന് കട്ട് ചെയ്തു മാറ്റി കൊടുക്കുക.
ഇങ്ങനെ പ്രൂൺ ചെയ്തു കൊടുക്കുന്നതിലൂടെ അടിഭാഗത്തു നിന്നും നല്ല കട്ടിയുള്ള ബ്രാഞ്ചുകൾ ഒരുപാട് ഉണ്ടായി വരുന്നതാണ്. അടിഭാഗത്തു നിന്നും രണ്ടിഞ്ച് താഴെയായി നന്നായി പൊടിച്ചു കൊടുക്കുന്നത് വളരെ നല്ലതാണ്. വള്ളികൾക്ക് ക്ഷതം സംഭവിക്കാത്ത രീതിയിൽ വേണം പൊടിച്ചു കൊടുക്കുവാൻ.
പകുതി ചാണകപ്പൊടിയും പകുതി മണ്ണും എടുത്തു നല്ലപോലെ മിക്സ് ചെയ്തതിനുശേഷം അവ പൊടിച്ചിട്ട അതിനു മുകളിൽ നാലിഞ്ച് കനത്തിൽ നല്ലപോലെ ഇട്ടു കൊടുക്കുക. പ്രൂൺ ചെയ്തു കഴിഞ്ഞതിനു ശേഷം ശിഖരങ്ങൾക്ക് ആവശ്യമായ ന്യൂട്രിയൻസ് വലിച്ചെടുക്കാൻ ആയി തുടങ്ങും. മൈക്രോ ന്യൂട്രിയൻസ് കുറവുണ്ടെങ്കിൽ നല്ല വളങ്ങൾ ഇട്ടു കൊടുക്കുന്നുണ്ടെങ്കിലും ആ വളംവലിച്ചെടുക്കാൻ ഇതുപോലുള്ള അയൺ കണ്ടന്റ് കോപ്പർ കൺടെന്റ് ഒക്കെ ചെടികൾക്ക് കൊടുക്കണം.
അപ്പോൾ അത് ലഭിക്കുവാനായി പഴയ ആണിയും തകരപ്പാട്ടയോ എന്തെങ്കിലും എടുത്തതിനു ശേഷം കത്തിച്ചു കിട്ടുന്ന ചാരവും ഒരു ലിറ്റർ വെള്ളത്തിൽ മൂന്നാലു ദിവസം ഇട്ടുവയ്ക്കുക. എന്നിട്ട് 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ശേഷം ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. Video cedit : MALANAD WIBES