കൂടെവിടെയിലെ സൂര്യയെ സീരിയലിൽ നിന്നും ഒഴിവാക്കിയോ..? റാണിയമ്മക്കെതിരെ മറുപണിയുമായി ഋഷിയും ആദിയും..!!

കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കൂടെവിടെ. അത്യന്തം ത്രില്ലിംഗ് ആയ ഒരു കഥാഗതിയാണ് ഈ പരമ്പരയുടേത്. ഇപ്പോഴിതാ മറ്റൊരു പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ് കൂടെവിടെ പരമ്പര . പ്രതികാരബുദ്ധിയിൽ ഉറച്ചുനിൽക്കുകയാണ് ഋഷി. അതെ, ഇനി ഋഷിയും ആദിയും ചേർന്ന് റാണിയമ്മക്കെതിരെ നടത്തുന്ന മറുപണിയുടെ കാലമാണ്. ഈ മറുപണിയിൽ അമ്മയും കൂടെ ഉണ്ടാവണം എന്നാണ് ഋഷി പറയുന്നത്, ഒരു ലീഡ് റോളിൽ തന്നെ.

അതിഥി ടീച്ചറിനും കൃത്യമായ ഒരു വേഷം പാകപ്പെടുത്തിക്കൊണ്ടാണ് പുതിയ നാടകത്തിന്റെ കർട്ടൻ ഋഷി ഉയർത്തുന്നത്. ഇത്തവണ റാണിയമ്മ പെടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇത്രയും നാളും കുതന്ത്രങ്ങൾ കൊണ്ട് മുന്നിട്ടുനിന്നിരുന്ന റാണിയമ്മക്ക് ഇനി ഇടിവെട്ടിന്റെ കാലഘട്ടമാണ്. തോൽവിയുടെ കയ്പ്പ് അറിയാനുള്ള സമയം. എന്തുകൊണ്ടാണ് കൽക്കി എന്ന സത്യത്തെ അതിഥി ഭയക്കാത്തത് എന്ന് റാണിയമ്മക്ക് മനസ്സിലാകുന്നില്ല.

ധൈര്യവും തന്റേടവും ചോർന്നുപോകുന്നുവോ റാണിയമ്മക്ക് എന്ന് പ്രേക്ഷകർ പോലും ചോദിച്ചു പോവുകയാണ്. എന്താണെങ്കിലും രസകരമായ ഒരു മറുപണിയുടെ കാലമാണ് ഇനി. ബിപിൻ ജോസ് ആണ് കൂടെവിടെയിലെ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഋഷി എന്ന റോളിൽ ബിപിൻ മികച്ച അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. സീരിയലിൽ നായികാകഥാപാത്രമായ സൂര്യയെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത് അൻഷിതയാണ്.ഈയിടെ താരം കുറച്ച് സ്വകാര്യവിവാദങ്ങളിലും മറ്റും അകപ്പെട്ടിരുന്നു.

ഇതോടെ കൂടെവിടെയിൽ നിന്നും താരത്തെ ഒഴിവാക്കി എന്ന തരത്തിലുള്ള വാർത്തകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. സൂര്യയായി അൻഷിത തന്നെ മതി എന്ന് ഒരു കൂട്ടർ പറയുമ്പോഴും താരത്തെ പരമ്പരയിൽ നിന്നും ഒഴിവാക്കിയോ എന്ന കാര്യത്തിൽ വ്യക്തത വരാത്തതിൻറെ ആശങ്കയിലാണ് പ്രേക്ഷകർ. എന്താണെങ്കിലും റീലിലും റിയൽ ലൈഫിലും പ്രശ്നങ്ങൾ തന്നെ. അത്യന്തം ത്രില്ലിങ് ആയ കഥാഗതിയുമായി മുന്നേറുകയാണ് കൂടെവിടെ.