റാണിയമ്മയുടെ മകൾ സൂര്യയെന്ന് ശാസ്ത്രീയ റിപ്പോർട്ട്….അമ്മയെ തേടി കൽക്കി എത്തുന്നു….റാണിയമ്മയെ നിലംപരിശാക്കാൻ അതിഥി ടീച്ചർ ഇറങ്ങുന്നു…

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന കൂടെവിടെ. പരമ്പരയിൽ ഇപ്പോൾ പുതിയ വഴിത്തിരിവുകൾ സംഭവിക്കുകയാണ്. റാണിയമ്മയുടെ മകളാണ് സൂര്യ എന്ന് ഋഷി ഉറപ്പിച്ചിരിക്കുന്നു. അതിൻറെ ശാസ്ത്രീയ തെളിവുകളുമായി ഋഷി ആദിക്കരികിൽ എത്തുകയാണ്. അതേസമയം കൽക്കി തൻറെ അമ്മയെ കാണാനായി എത്തുന്നുമുണ്ട്. സൂര്യ റാണിയമ്മക്കരികിലേക്കും കൽക്കി അതിഥി ടീച്ചറിലേക്കും എത്തുന്നു.

റാണിയമ്മ ഭയത്തിന്റെ വക്കിലാണ്. ഇനി പിന്നാലെ വരുന്ന സംഭവവികാസങ്ങളെ അവർക്ക് എങ്ങനെ നേരിടാൻ കഴിയും എന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. പുതിയ ഒരു നാടകവുമായി ആദിയും ഋഷിയും അതിഥിയും മുന്നിട്ടിറങ്ങിക്കഴിഞ്ഞു. റാണിക്കെതിരെ മറുപണിയുമായി ഋഷി മാസ്റ്റർപ്ളാൻ നടത്തുമ്പോൾ അതിഥിയാണ് ഇതിലെ നായിക. റാണിക്ക് നേരെ അതിഥി ഇറങ്ങിപ്പുറപ്പെട്ടുകഴിഞ്ഞു. ഇനി കാലം മറുപടി ചോദിക്കുന്ന സമയമാണ്.

ഈ ചോദ്യശരങ്ങൾക്ക് മുമ്പിൽ റാണിയമ്മ പെട്ടുപോകും. തൻറെ മകളാണ് സൂര്യ എന്ന് റാണിയമ്മ അറിയുമോ? അങ്ങനെ ഒരു സത്യം അറിയുന്ന നിമിഷം റാണിയമ്മ എങ്ങനെ പ്രതികരിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകരും. യുവാക്കളെ പോലും ആരാധകരാക്കി മാറ്റിയ ടെലിവിഷൻ പരമ്പരയാണ് കൂടെവിടെ. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. ഋഷിയും സൂര്യയും ചേർന്നുള്ള റിഷ്യ റൊമാന്റിക്ക് പെയറിന് സോഷ്യൽ മീഡിയയിൽ വലിയ ആരാധകവൃന്ദമാണുള്ളത്. എന്തായാലും ഇത്തവണ റാണിയമ്മ പെടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ഇത്രയും നാളും കുതന്ത്രങ്ങൾ കൊണ്ട് മുന്നിട്ടുനിന്നിരുന്ന റാണിയമ്മക്ക് ഇനി ഇടിവെട്ടിന്റെ കാലഘട്ടമാണ്. തോൽവിയുടെ കയ്പ്പ് അറിയാനുള്ള സമയം. എന്തുകൊണ്ടാണ് കൽക്കി എന്ന സത്യത്തെ അതിഥി ഭയക്കാത്തത് എന്ന് റാണിയമ്മക്ക് മനസ്സിലാകുന്നില്ല. ധൈര്യവും തന്റേടവും ചോർന്നുപോകുന്നുവോ റാണിയമ്മക്ക് എന്ന് പ്രേക്ഷകർ പോലും ചോദിച്ചു പോവുകയാണ്. എന്താണെങ്കിലും രസകരമായ ഒരു മറുപണിയുടെ കാലമാണ് ഇനി. ബിപിൻ ജോസ് ആണ് കൂടെവിടെയിലെ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഋഷി എന്ന റോളിൽ ബിപിൻ മികച്ച അഭിനയമാണ് കാഴ്ചവയ്ക്കുന്നത്.