കോഹ്ലിയെ പേടിച്ച് ഇഷാൻ കിഷൻ തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞു; വീഡിയോ കാണാം

ഏകദിന മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ കൂറ്റൻ വിജയലക്ഷ്യം ആണ് ഇന്ത്യ ഉയർത്തിയിരിക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമയും (101), ഓപ്പണർ ശുഭ്മാൻ ഗില്ലും (112) സെഞ്ച്വറി പ്രകടനങ്ങൾ കാഴ്ചവെച്ചപ്പോൾ, ഹാർദിക് പാണ്ഡ്യ (54) അർദ്ധ സെഞ്ച്വറി പ്രകടനവും നടത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് ആണ് സ്കോർ ചെയ്തത്.

26 ഓവറിൽ 212 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ഇന്ത്യയുടെ ഓപ്പണിങ് വിക്കറ്റ് പിരിഞ്ഞത്. എന്നാൽ, പിന്നീട് വന്ന ബാറ്റർമാർക്കൊന്നും മികച്ച റൺറേറ്റ് നിലനിർത്താൻ സാധിച്ചില്ല. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. അതേസമയം, മത്സരത്തിൽ ഇഷാൻ കിഷൻ പുറത്തായ വിധം ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.

ഇന്നിങ്സിന്റെ 35-ാം ഓവറിലെ മൂന്നാം ബോളിൽ റൺഔട്ട് ആയിയാണ് ഇഷാൻ കിഷൻ മടങ്ങിയത്. ജേക്കബ് ഡഫിയുടെ ബോൾ മിഡ്‌ ഓഫിലേക്ക് തട്ടിയിട്ട് ഒരു ക്വിക് സിംഗിളിനാണ് ഇഷാൻ കിഷൻ ശ്രമിച്ചത്. ഇഷാൻ ഓട്ടം തുടങ്ങിയതിനാൽ തന്നെ, കോഹ്ലിയും ബോളിന്റെ ഡയറക്ഷൻ നോക്കാതെ അതിവേഗം റൺ ചെയ്തു. എന്നാൽ, ബോൾ ഹെൻറി നിക്കോൾസ് കളക്ട് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട ഇഷാൻ കിഷൻ, പാതി വഴിയിൽ മടങ്ങി തിരികെ ബാറ്റിംഗ് എൻഡിലേക്ക് ഓടുകയായിരുന്നു.

അവസരത്തിനൊത്ത് തന്റെ ബുദ്ധി പ്രവർത്തിപ്പിച്ച ഹെൻറി നിക്കോൾസ്, ബൗളിംഗ് എൻഡിലെ സ്റ്റംപിൽ ബോൾ ഹിറ്റ് ചെയ്യിപ്പിച്ചു. തുടർന്ന് നടത്തിയ റിപ്ലൈ പരിശോധനയിൽ, ഇഷാൻ കിഷൻ ക്രീസിൽ എത്തുന്നതിന് മുന്നേ കോഹ്ലി ക്രീസിൽ എത്തിയതായി കാണാൻ സാധിച്ചു. ഇഷാൻ കിഷൻ 24 പന്തിൽ 17 റൺസ് എടുത്ത് പുറത്തായപ്പോൾ, 27 പന്തിൽ 36 റൺസ് ആയിരുന്നു കോഹ്ലിയുടെ സമ്പാദ്യം.

4.3/5 - (3 votes)