വീണ്ടും ഓഫ് സ്റ്റമ്പ് ട്രാപ്പ് 😱😱വിക്കെറ്റ് നഷ്ടമാക്കി വിരാട് കോഹ്ലി : കോഹ്ലിക്ക്‌ കരിയർ എൻഡോ

ഇംഗ്ലണ്ട് എതിരായ മൂന്നാം ഏകദിന മത്സരത്തിന് കളിക്കാൻ ഇറങ്ങിയപോലെ ഇന്ത്യൻ ആരാധകർ എല്ലാം തന്നെ ആഗ്രഹിച്ചത് ജയം മാത്രം. ജയത്തോടെ രോഹിത് ശർമ്മയും സംഘവും ഏകാദിന പരമ്പര നേടുന്നത് ഒപ്പം എല്ലാവരും കാത്തിരുന്നത് വിരാട് കോഹ്ലിയുടെ മികച്ച ഒരു ഇന്നിങ്സിന് വേണ്ടിയാണ്. എന്നാൽ ഒരിക്കൽ കൂടി വിരാട് കോഹ്ലി നിരാശപെടുത്തുന്നതാണ്‌ കാണാൻ കഴിഞ്ഞത്.

ഒരിക്കൽ കൂടി ഇംഗ്ലണ്ട് ടീം ഒരുക്കിയ ഓഫ് സ്റ്റമ്പ് ട്രാപ്പ് കുരുങ്ങിയ വിരാട് കോഹ്ലി മികച്ച തുടക്കം ഉപഗോഗിക്കാൻ കഴിയാതെ മടങ്ങി. മനോഹരമായ ഷോട്ടുകൾ കളിച്ചു പോസിറ്റീവ് ആയി കളിച്ച മുന്നേറിയ കോഹ്ലിയെ പക്ഷെ ടോപ്പ്‌ളി മനോഹര ഒരു ഓഫ് സ്റ്റമ്പ് ബോളിൽ പുറത്താക്കി. ഓഫ് സ്റ്റമ്പ് വെളിയിൽ കൂടിയുള്ള ബോളിൽ വീണ്ടും വീണ്ടും പുറത്താകുന്ന ശൈലി ഒരിക്കൽ കൂടി വിരാട് കോഹ്ലി ആവർത്തിക്കുന്നതാണ് നമുക്ക് മൂന്നാം ഏകദിനത്തിലും കാണാൻ കഴിഞത്.

വെസ്റ്റ് ഇൻഡീസ് എതിരായ വരാനിരിക്കുന്ന ഏകദിന, ടി :20 ക്രിക്കറ്റ്‌ പരമ്പരകളിൽ നിന്നും വിശ്രമം നേടിയ കോഹ്ലിക്ക്‌ ഇനി ഏഷ്യ കപ്പ് ടൂർണമെന്റാണ് മുൻപിലുള്ളത്.മനോഹരമായി ഇന്നിങ്സ് ആരംഭിച്ച കോഹ്ലി വെറും 22 ബോളിൽ 17 റൺസ്‌ അടിച്ചാണ് പുറത്തായത്.

വിരാട് കോഹ്ലി ഒരിക്കൽ കൂടി അതിവേഗം വിക്കെറ്റ് നഷ്ടമാക്കുമ്പോൾ താരം കരിയർ കുറിച്ചുള്ള ആശങ്കൾ വീണ്ടും സജീവമായി മാറുകയാണ്. ഇക്കഴിഞ്ഞ ടി :20 പരമ്പരയിൽ 1,11 എന്നിങ്ങനെയാണ് കോഹ്ലി സ്കോറുകൾ. വരുന്ന ടി :20 ലോകക്കപ്പ് കോഹ്ലി ബാറ്റിങ് ഫോമിലേക്ക് എത്തിയില്ലെങ്കിൽ താരത്തെ വേൾഡ് കപ്പിനുള്ള സ്‌ക്വാഡിൽ നിന്നും വരെ ഒഴിവാക്കിയെക്കും