കോഹ്ലിക്ക് മുൻപിൽ ചതി പ്രയോഗം 😳😳അമ്പയർ ചെയ്തത് പാപം… കട്ട കലിപ്പായി വിരാട് കോഹ്ലി!! വീഡിയോ
ഡൽഹിയിൽ പുരോഗമിക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഓസ്ട്രേലിയ നേടിയ ഒന്നാം ഇന്നിംഗ്സ് ടോട്ടൽ ആയ 263 റൺസ് മറികടന്ന്, ലീഡ് നേടണം എന്ന ലക്ഷ്യത്തോടെ ബാറ്റ് ചെയ്യാൻ എത്തിയ ഇന്ത്യക്കായി, ഓപ്പണർമാരായ രോഹിത് ശർമ്മയും (32), കെഎൽ രാഹുലും (17) ഭേദപ്പെട്ട നിലയിൽ തുടങ്ങിയെങ്കിലും, ആ പ്രകടനം പിന്നീട് വന്നവർക്ക് നിലനിർത്താൻ സാധിച്ചില്ല.
തന്റെ 100-ാം ടെസ്റ്റ് മത്സരം കളിക്കുന്ന ചേതേശ്വർ പൂജാര (0) റൺ ഒന്നും നേടാതെ മടങ്ങിയപ്പോൾ, സൂര്യകുമാർ യാദവിന് പകരം രണ്ടാം ടെസ്റ്റ് മത്സരത്തിൽ പ്ലെയിംഗ് ഇലവനിൽ ഇടം നേടിയ ശ്രേയസ് അയ്യരും (4) നിരാശപ്പെടുത്തി. അതേസമയം, വിരാട് കോഹ്ലി (44) പ്രതീക്ഷ നൽകിയ പ്രകടനം കാഴ്ചവച്ചു. എന്നാൽ, കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായ ഡെലിവറി ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാവുകയാണ്.
ഓസ്ട്രേലിയൻ ലെഫ്റ്റ് – ആം ഓർതോഡോക്സ് സ്പിന്നർ മാത്യു കുൻഹെമൻ എറിഞ്ഞ ഇന്നിങ്സിന്റെ 49-ാം ഓവറിലെ മൂന്നാം ഡെലിവറിയിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് കോഹ്ലി പുറത്തായത്. എന്നാൽ, കോഹ്ലിയുടെ എൽബിഡബ്ല്യു വിക്കറ്റ് അനുവദിച്ച ഫീൽഡ് അമ്പയറുടെ തീരുമാനം ശരിയാണോ അല്ലയോ എന്നതാണ് ഇപ്പോൾ ഉയർന്നുവരുന്ന ചർച്ചക്ക് ആധാരം. കുൻഹെമന്റെ ലെഗിലേക്ക് ടേൺ ചെയ്ത ബോൾ അൽപ്പം മുന്നോട്ട് കയറി ഡിഫെൻഡ് ചെയ്യാൻ കോഹ്ലി ശ്രമിക്കുകയായിരുന്നു.
ഇത്, ഫീൽഡ് അമ്പയർ ഔട്ട് വിളിച്ചെങ്കിലും, കോഹ്ലി റിവ്യൂ നൽകി. തേർഡ് അമ്പയറുടെ റിപ്ലൈ ദൃശ്യങ്ങളിൽ, ബോൾ ആദ്യം കോഹ്ലിയുടെ പാഡിൽ ആണോ ബാറ്റിൽ ആണോ തട്ടിയത് എന്ന കാര്യത്തിൽ സംശയം ഉണ്ടായി. കൂടുതൽ സമയം എടുത്ത പരിശോധനയ്ക്ക് ശേഷം, ആദ്യം പാഡിൽ ആണ് ബോൾ പതിച്ചത് എന്ന നിഗമനത്തിലേക്ക് തേർഡ് അമ്പയർ എത്തി. എന്നാൽ പിന്നീട് ബോൾ ട്രാക്ക് ചെയ്തപ്പോൾ, വിക്കറ്റ് അമ്പയർ ഡിസിഷൻ ആവുകയായിരുന്നു. ഈ തീരുമാനത്തിൽ അതൃപ്‌തി പ്രകടിപ്പിച്ചാണ് കോഹിലി, പവലിയനിലേക്ക് മടങ്ങിയത്.