സ്റ്റമ്പ്സ് പറത്തിയ സാന്റ്നർ ബോൾ😮😮😮നൂറ്റാണ്ടിലെ ബോളിൽ ഞെട്ടി കോഹ്ലി

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ വിരാട് കോഹ്ലിയുടെ വിക്കറ്റ് തെറിപ്പിച്ച് മിച്ചൽ സാന്റനറുടെ ഒരു അത്ഭുത പന്ത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലുടനീളം വമ്പൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു വിരാട് കോഹ്ലി കാഴ്ചവെച്ചത്. മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടു സെഞ്ച്വറികൾ നേടാൻ കോഹ്ലിയ്ക്ക് സാധിക്കുകയും ചെയ്തു.

എന്നാൽ ന്യൂസിലാൻഡിനെതിരെ, ഒരു തകർപ്പൻ പന്തിന്റെ ടേൺ മനസ്സിലാക്കാതെ വിരാട് കീഴടങ്ങുകയായിരുന്നു.മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ പതിനാറാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. പതിനാറാം ഓവറിന്റെ രണ്ടാം പന്തിൽ ഓഫ് സ്റ്റമ്പ് ലക്ഷ്യമാക്കി സാന്റ്നർ ഗുഡ് ലെങ്തിൽ പന്തറിഞ്ഞു. എന്നാൽ പന്തിന്റെ കൃത്യമായ ഗതിയും ലെങ്ത്തും നിശ്ചയിക്കുന്നതിൽ വിരാട് കോഹ്ലി പരാജയപ്പെടുകയായിരുന്നു.വിരാട് ബാക്ക് ഫുട്ടിലേക്കിറങ്ങി പന്ത് പ്രതിരോധിക്കാൻ ശ്രമിച്ചു. എന്നാൽ വലിയ രീതിയിൽ ടേണ്‍ ചെയ്യാതിരുന്ന പന്ത് ഓഫ് സ്റ്റമ്പിന് മുകളിൽ കൊള്ളുകയായിരുന്നു. കോഹ്ലിയെ അത്ഭുതപ്പെടുത്തിയ ഒരു പന്ത് തന്നെയായിരുന്നു ഇത്.

മത്സരത്തിൽ 10 പന്തുകൾ നേരിട്ട കോഹ്ലിയ്ക്ക് 8 റൺസ് മാത്രം നേടാൻ സാധിച്ചുള്ളൂ. കോഹ്ലിയുടെ വിക്കറ്റോടെ ഇന്ത്യ 88ന് 2 എന്ന നിലയിൽ തകരുകയും ചെയ്തു. എന്നാൽ ഒരു വശത്ത് ശുഭമാൻ ഗിൽ പിടിച്ചുനിന്നതായിരുന്നു ഇന്ത്യക്ക് ആശ്വാസമായി മാറിയത്. മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഇന്ത്യ ഹൈദരാബാദിലെ പിച്ചിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

പൂർണമായും ബാറ്റിംഗിനെ അനുകൂലിച്ച പിച്ചിൽ നായകൻ രോഹിത് ശർമയും ഗില്ലും ചേർന്ന് ഭേദപ്പെട്ട തുടക്കം ഇന്ത്യയ്ക്ക് നൽകി.രോഹിത് പുറത്തായ ശേഷം തുടർച്ചയായി ഇന്ത്യയ്ക്ക് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരു വശത്ത് ഗിൽ പിടിച്ചുനിന്നു. തന്റെ മൂന്നാമത്തെ ഏകദിന സെഞ്ച്വറിയാണ് മത്സരത്തിൽ ഗിൽ സ്വന്തമാക്കിയത്. 87 പന്തുകളിലായിരുന്നു ഗില്ലിന്റെ സെഞ്ചുറി.

Rate this post