നൂറ്റാണ്ടിലെ സ്പിൻ ബോൾ 😳😳😳കണ്ണുതള്ളി വിരാട് കോഹ്ലി!!കാണാം വീഡിയോ

ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ദിനം പൂർത്തിയായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, മത്സരത്തിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ, 6 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് ആണ് സ്കോർ ചെയ്തിരിക്കുന്നത്. മത്സരത്തിൽ, ചെതേശ്വർ പൂജാര (90), ശ്രേയസ് അയ്യർ (82*) എന്നിവർ ഇന്ത്യൻ നിരയിൽ തിളങ്ങി. അതേസമയം, വിരാട് കോഹ്ലി (1) നിരാശപ്പെടുത്തിയ പ്രകടനമാണ് പുറത്തെടുത്തത്.

ഏകദിന, ടി20 ഫോർമാറ്റുകളിൽ ഫോമിലേക്ക് തിരിച്ചെത്തിയ കോഹ്ലി, റെഡ് ബോൾ ക്രിക്കറ്റിലും തിളങ്ങും എന്ന് പ്രതീക്ഷിച്ചെങ്കിലും അത് സംഭവിച്ചില്ല. ടെസ്റ്റ്‌ ക്രിക്കറ്റിൽ സെഞ്ച്വറി വരൾച്ച നേരിടുന്ന കോഹിലി ഏറ്റവും ഒടുവിൽ ടെസ്റ്റ് ഫോർമാറ്റിൽ സെഞ്ച്വറി നേടിയത് ബംഗ്ലാദേശിനെതിരെയാണ്. ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഫോമിലേക്ക് തിരിച്ചെത്തിയ കോഹ്ലി ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഫോമിലേക്ക് മടങ്ങിയെത്തും എന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.

എന്നാൽ, ലോകത്തെ ഏതൊരു മികച്ച ബാറ്ററും പതറി പോകുന്ന ബോളിന് മുന്നിലാണ് കോഹ്ലി വീണു പോയത്. തൈജുൽ ഇസ്ലാം ആണ് കോഹ്ലിയെ വിക്കറ്റിന് മുന്നിൽ കുടുക്കിയത്. വിക്കറ്റ് റിപ്ലൈയിൽ കാണിച്ച തൈജുൽ ഇസ്ലാമിന്റെ ബോൾ ട്രാക്ക് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു. മത്സരത്തിന്റെ 20-ആം ഓവറിലെ മൂന്നാം ബോളിൽ ആണ് തൈജുൽ ഇസ്ലാം കോഹ്ലിയെ എൽബിബ്ല്യു വിക്കറ്റിൽ കുടുക്കിയത്. ലെഗ് സ്റ്റമ്പിന് നേരെ പിച്ച് ചെയ്ത തൈജുൽ ഇസ്ലാമിന്റെ ബോൾ, മിഡ്‌ സ്റ്റമ്പിലേക്ക് അപ്രതീക്ഷിതമായി ടേൺ ചെയ്യുകയായിരുന്നു.

ബോൾ ഡിഫൻഡ് ചെയ്യാൻ ശ്രമിച്ച പിഴച്ചതോടെ, ബോൾ കോഹ്ലിയുടെ പാഡിൽ പതിച്ചു. 5 ബോൾ നേരിട്ട കോഹ്ലി ഒരു റൺസ് മാത്രം നേടി കൊണ്ട് പവലിയനിലേക്ക് മടങ്ങി. കോഹ്ലി മടങ്ങുമ്പോൾ ഇന്ത്യയുടെ നില 48/3 എന്നായിരുന്നു. എന്നിരുന്നാലും, പൂജാരയും ശ്രേയസ് അയ്യരും പിടിച്ചുനിന്ന് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റി. നാളെ രണ്ടാം ദിനത്തിൽ ശ്രേയസ് അയ്യർക്കൊപ്പം അശ്വിൻ ബാറ്റ് ചെയ്യാൻ എത്തും.

Rate this post