റെക്കോർഡുകൾ ചാക്കിലാക്കി കോഹ്ലി!!!മാൻ ഓഫ് ദി മാച്ച് നേട്ടവും കിങ്ങിന് തന്നെ

ഇന്ത്യ : പാകിസ്ഥാൻ ലോകക്കപ്പ് പോരാട്ടം അവസാനിച്ചത് ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം തന്നെ വലിയ രോമാഞ്ചവും ആവേശവും സൃഷ്ടിച്ചാണ്. അവസാന ബോൾ വരെ ജയപരാജയങ്ങൾ മാറിമറിഞ്ഞ മാച്ചിൽ അവസാന ബോളിലാണ് ടീം ഇന്ത്യ 4 വിക്കെറ്റ് ജയം പിടിച്ചെടുത്തത്.

വെറും 53 പന്തുകളിൽ നിന്നും 6 ഫോറും 4 സിക്സ് അടക്കം വിരാട് കോഹ്ലി 82 റൺസ് നേടിയപ്പോൾ ഹാർഥിക്ക് പാന്ധ്യ ഇന്നിങ്‌സും ടീം ഇന്ത്യയുടെ ജയത്തിൽ നിർണായകമായി. അവസാന രണ്ട് ഓവറുകളിൽ വിരാട് കോഹ്ലി പായിച്ച സിക്സുകളാണ് ടീം ഇന്ത്യക്ക് ജയം സർപ്രൈസ് ആയി സമ്മാനിച്ചത്. കോഹ്ലി തന്നെയാണ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്. ഈ മാൻ ഓഫ് ദി മാച്ച് അവാർഡ് നേട്ടം പിന്നാലെ അപൂർവ്വമായ അനവധി റെക്കോർഡുകൾ കൂടി കോഹ്ലി നെടി.

അതേസമയം മത്സരത്തിലെ മികച്ച പ്രകടനത്തോടെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ വിരാട് കോഹ്ലി അപൂർവ്വം ചില നേട്ടങ്ങൾ കൂടി കരസ്ഥമാക്കി. ഇന്നത്തെ കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേട്ടത്തോടെ കോഹ്ലി ടി :20 ക്രിക്കറ്റ്‌ ചരിത്രത്തിൽ ഏറ്റവും അധികം മാൻ ഓഫ് ദി പുരസ്‌കാരം നേടുന്ന താരമായി മാറി.വിരാട് കോഹ്ലി ടി :20 ക്രിക്കറ്റ്‌ അന്താരാഷ്ട്ര തലത്തിൽ നേടുന്ന പതിനാലാമത്തെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേട്ടം കൂടിയാണ് ഇത്.13 മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ മുഹമ്മദ്‌ നബി നേട്ടമാണ് വിരാട് കോഹ്ലി മറികടന്നത്.

കൂടാതെ ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ വിരാട് കോഹ്ലി നെടുന്ന ആറാമത്തെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേട്ടം കൂടിയാണ് ഇത്.5 തവണ ലോകകപ്പിൽ മാൻ ഓഫ് ദി മാച്ച് അവാർസ് നേടിയ വാട്സൺ നേട്ടമാണ് കോഹ്ലി മറികടന്നത്