വീണ്ടും സിക്സ് അടിച്ച് കോഹ്ലി 😱ഇനി പേടിക്കാനില്ലെന്ന് ആരാധകർ

ഇന്ത്യ : സൗത്താഫ്രിക്ക മൂന്നാം ക്രിക്കറ്റ്‌ മത്സരം കേപ്ടൗണിൽ ആവേശകരമായി പുരോഗമിക്കുമ്പോൾ ഇന്ത്യൻ ആരാധകർ എല്ലാം തന്നെ കാത്തിരുന്നത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ സെഞ്ച്വറിക്കായി തന്നെയാണ്. രണ്ട് വർഷത്തെ സെഞ്ച്വറി വരൾച്ചക്ക് കോഹ്ലി അവസാനം കുറിക്കുമോയെന്നതാണ് നിർണായക ചോദ്യം.

കേപ്ടൗൺ ടെസ്റ്റിലും ടോസ് ഭാഗ്യം ഇന്ത്യക്ക് ഒപ്പം നിന്നപ്പോൾ ഓപ്പണർമാർക്ക് പതിവ് പോലെ തിളങ്ങാൻ സാധിച്ചില്ല. രാഹുൽ (12 റൺസ്‌ ),മായങ്ക് അഗർവാൾ (15 റൺസ്‌ ) എന്നിവർ അതിവേഗം പുറത്തായപ്പോൾ ശേഷം ഒന്നിച്ച കോഹ്ലി : രഹാനെ സഖ്യം അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തി. പൂജാര (43 റൺസുമായി) പുറത്തായി എങ്കിലും മനോഹര ഷോട്ടുകളുമായി കളം നിറഞ്ഞത് ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ അടക്കം ത്രില്ലായി മാറി.

തുടക്കത്തിൽ വളരെ കൃത്യമായ ലൈൻ ആൻഡ് ലെങ്തുമായി സൗത്താഫ്രിക്കൻ ബൗളർമാർ തിളങ്ങിയപ്പോൾ കോഹ്ലി സമ്മർദ്ദത്തിലായി. എന്നാൽ തന്റെ ആദ്യത്തെ റൺസ്‌ മനോഹരമായ ക്ലാസ്സിക് കവർ ഡ്രൈവിൽ കൂടി കരസ്ഥമാക്കിയ വിരാട് കോഹ്ലി പിന്നീട് എതിരാളികൾക്ക് മുകളിൽ വേഗം സമ്മർദ്ദം സൃഷ്ടിച്ചു. അതേസമയം ഏറെ ചർച്ചയായി മാറുന്നത് കോഹ്ലി പേസർ റബാഡക്ക്‌ എതിരെ നേടിയ ഒരു സിക്സ് തന്നെയാണ്.

പേർത്തിൽ ഹേസൽവുഡ് എതിരെ സിക്സ് നേടിയ ശേഷമാണ് കോഹ്ലി ആദ്യത്തെ ടെസ്റ്റ്‌ സിക്സ് നേടിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കോഹ്ലി നേടുന്ന രണ്ടാമത്തെ മാത്രം സിക്സ് കൂടിയാണ് ഇത്. കോഹ്ലി സിക്സ് അടിച്ച കളികളിൽ ഒന്നും ഇന്ത്യൻ ടീം തോൽവി അറിഞ്ഞിട്ടില്ല എന്നും ആരാധകർ നിരീക്ഷിക്കുന്നു.