ശ്രേയസിനെ പുറത്താക്കാൻ തന്ത്രവുമായി കോഹ്ലി 😱😱ഒടുവിൽ സംഭവിച്ചത് [വീഡിയോ ]

ഇംഗ്ലണ്ടിനെതിരായ നിർണായക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നിലവിൽ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ലെസിസ്റ്റർഷെയറിനെതിരെ ഒരു ചതുർദിന വാം-അപ്പ് മത്സരം കളിക്കുകയാണ്. ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടാത്ത നാലു താരങ്ങൾ മത്സരത്തിൽ ലെസിസ്റ്റർഷെയറിന്റെ ഭാഗമാണ്. ചേതേശ്വർ പൂജാര, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, പ്രസിദ് കൃഷ്ണ എന്നീ താരങ്ങളാണ് പരിശീലന മത്സരത്തിൽ ലെസിസ്റ്റർഷെയറിന് വേണ്ടി കളിക്കുന്നത്.

മത്സരത്തിന്റെ ആദ്യ ദിനം മഴമൂലം നേരത്തെ സ്റ്റംപ് ഏറ്റെടുത്തപ്പോൾ, ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എന്ന നിലയിലാണ്. അർധസെഞ്ചുറി പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ കെഎസ് ഭരത് ആണ് ഇന്ത്യൻ ടീമിലെ ടോപ് സ്കോറർ. 70 റൺസുമായി ഭരത് ക്രീസിൽ പുറത്താകാതെ നിലയുറപ്പിച്ചിട്ടുണ്ട്. വിരാട് കോഹ്‌ലി (33), ക്യാപ്റ്റൻ രോഹിത് ശർമ്മ (25), ഉമേഷ്‌ യാദവ് (23), ശുഭ്മാൻ ഗിൽ (21), എന്നിവർ ഇരുപതിന് മുകളിൽ റൺസ് സ്കോർ ചെയ്തെങ്കിലും, മറ്റുള്ള ബാറ്റർമാരെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.

ലെസിസ്റ്റർഷെയറിന് വേണ്ടി കളിച്ച ഇന്ത്യൻ ബൗളർമാരിൽ പ്രസിദ് കൃഷ്ണ മാത്രമാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. അത് ക്രിക്കറ്റ് ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യരെ (0) ഡക്കിന് വിക്കറ്റ് കീപ്പർ പന്തിന്റെ കൈകളിൽ എത്തിച്ചാണ് പ്രസിദ് മടക്കിയത്. എന്നാൽ, വിക്കറ്റ് എടുക്കുന്ന ബോളിന് തൊട്ടുമുമ്പായി നോൺ-സ്ട്രൈക്ക് എൻഡിൽ ഉണ്ടായിരുന്ന വിരാട് കോഹ്ലി പ്രസിദിന് ചില നിർദേശങ്ങൾ കൊടുക്കുന്നതായി കാണാമായിരുന്നു.

മാത്രമല്ല, ഈ ചർച്ചയിൽ ശ്രേയസ് അയ്യരും പങ്കെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്. 10 ഓവറിൽ 37 റൺസ് വഴങ്ങി ഒരു വിക്കറ്റ് ആണ് പ്രസിദ് കൃഷ്ണ നേടിയത്. 9 ഓവറിൽ വിക്കറ്റ് നേട്ടമില്ലാതെ 34 റൺസാണ് ജസ്‌പ്രീത് ബുംറ വഴങ്ങിയത്. നിലവിൽ വിക്കറ്റ് കീപ്പർ ഭരതിനൊപ്പം 18 റൺസുമായി മുഹമ്മദ്‌ ഷമി ആണ് ക്രീസിൽ തുടരുന്നത്.