അയ്യോ കോഹ്ലി ഔട്ട്‌ അല്ലേ 😱ഔട്ടെന്ന് കരുതി ആഘോഷമാക്കി സൗത്താഫ്രിക്കൻ താരങ്ങൾ : സംഭവിച്ചത് ട്വിസ്റ്റ്‌ (കാണാം വീഡിയോ )

ഇന്ത്യ : സൗത്താഫ്രിക്ക മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ ഒന്നാം ദിനം തന്നെ വാശിയേറിയ പോരാട്ടവുമായി രണ്ട് ടീമുകളും. കേപ്ടൗണിലും ടോസ് ഭാഗ്യം ടീം ഇന്ത്യക്ക് ഒപ്പം നിന്നപ്പോൾ വിരാട് കോഹ്ലി യാതൊരുതടസ്സവും കൂടാതെ ബാറ്റിങ് തന്നെ ആദ്യമേ തിരഞ്ഞെടുത്തൂഈ ടെസ്റ്റ്‌ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യൻ ടീമാണ് ടോസ് നേടിയത്

ഒന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീമിന് പക്ഷേ പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഓപ്പൺർമാരായ രാഹുൽ 12 റൺസുമായി പുറത്തായപ്പോൾ മായങ്ക് അഗർവാളിന് നേടാനായത് 15 റൺസ്‌ മാത്രം. എന്നാൽ ശേഷം ഒന്നിച്ച പൂജാര : കോഹ്ലി ശാഖ്യൻ അർദ്ധ സെഞ്ച്വറി പാർട്ണർഷിപ്പുമായി തിളങ്ങി.പൂജാര (43 റൺസ്‌ ),താക്കൂർ എന്നിവർ മാത്രമാണ് നായകൻ കോഹ്ലിക്ക്‌ പിന്തുണ നൽകിയത്. ടെസ്റ്റ്‌ ക്രിക്കറ്റിൽ അടക്കം മോശം പ്രകടനങ്ങളെ തുടർന്ന് രൂക്ഷ വിമർശനം കേൾക്കുന്ന കോഹ്ലി 150ൽ അധികം ബോളുകൾ നേരിട്ടാണ് അർദ്ധ സെഞ്ച്വറി പിന്നിട്ടത്.

കോഹ്ലി ടെസ്റ്റ്‌ കരിയറിലെ തന്നെ രണ്ടാമത്തെ സ്ലോ അർദ്ധ സെഞ്ച്വറിയാണ് ഇന്ന് സൗത്താഫ്രിക്കക്ക്‌ എതിരെ നേടിയത് എന്നത് ശ്രദ്ധേയം.201 ബോളിൽ 12 ഫോറും 1 സിക്സ് അടക്കമാണ് കോഹ്ലി 79 റൺസ്‌ അടിച്ചത്. കോഹ്ലി മറ്റൊരു സെഞ്ച്വറി പ്രതീക്ഷിച്ച ആരാധകർക്ക് എല്ലാം നിരാശയായി മാറി കോഹ്ലി പുറത്താകൽ. എന്നാൽ കോഹ്ലിക്ക് മത്സരത്തിൽ ഒരു ലൈഫ് ലൈൻ മുൻപ് ലഭിച്ചതാണ് എല്ലാവരിലും തന്നെ ഏറെ ചർച്ചയായി മാറുന്നത്.ഇന്ത്യൻ ഒന്നാം ഇന്നിങ്സിലെ 52 ആം ഓവറിലാണ് ഏറെ നാടകീയ സംഭവം അരങ്ങേറിയത്.ഇന്ത്യൻ ടീം ഇന്നിങ്സിന്റെ 52ആം ഓവറിലെ നാലാം പന്തിൽ വിരാട് കോഹ്ലി ഔട്ട് ആണെന്ന് കരുതിയാണ് സൗത്താഫ്രിക്കൻ ടീം റിവ്യൂ നൽകിയത് എങ്കിലും ദൃശ്യങ്ങൾ എല്ലാം പരിശോധിച്ച ശേഷം മൂന്നാം അമ്പയർ നോട്ട് ഔട്ട്‌ വിധിച്ചു.

എന്നാൽ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിൽ കോഹ്ലി ഔട്ട്‌ ആണെന്ന് കരുതി സൗത്താഫ്രിക്കൻ നായകൻ ഡീൻ എൽഗർ അടക്കം അതിവേഗം തന്നെ അത് ആഘോഷമാക്കി മാറ്റി. പക്ഷേ എല്ലാ കാര്യങ്ങളും നോക്കിയ ശേഷം മൂന്നാം അമ്പയർ നോട്ട് ഔട്ട്‌ വിധിച്ചു. ഇത് അൽപ്പനേരം കോഹ്ലിയുമായി സൗത്താഫ്രിക്കൻ താരങ്ങൾ സംസാരം നടത്താൻ കാരണമായി മാറി.