അവൻ ഭയമില്ലാത്ത താരം!!! മത്സരശേഷം വിരാട് കോഹ്ലി പറഞ്ഞത് കേട്ടോ???

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നിർണായകമായ ഹൈദരാബാദ് ടി20 യിൽ ഇന്ത്യക്ക് ജയം സമ്മാനിച്ച് പരമ്പര സ്വന്തമാക്കുന്നതിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച രണ്ട് താരങ്ങളാണ് വിരാട് കോഹ്‌ലിയും സൂര്യകുമാർ യാദവും. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ 187 റൺസ് വിജയലക്ഷ്യം ഉയർത്തിയപ്പോൾ, മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ നിരക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമാകുന്ന കാഴ്ചയാണ് കണ്ടത്.

4 ഓവറുകൾ പൂർത്തിയാകുന്നതിന് മുന്നേ 30-2 എന്ന നിലയിലായ ഇന്ത്യക്ക് ഊർജ്ജം നൽകിയത് മൂന്നാം വിക്കറ്റിലെ വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും ചേർന്നുള്ള കൂട്ടുകെട്ടാണ്. 104 റൺസിന്റെ മൂന്നാം വിക്കറ്റിലെ കൂട്ടുകെട്ടാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. 48 പന്തിൽ 3 ഫോറും 4 സിക്സും സഹിതം 131.25 സ്ട്രൈക്ക് റേറ്റോടെ കോഹ്‌ലി 63 റൺസ് എടുത്തപ്പോൾ, 36 പന്തിൽ 5 ഫോറും 5 സിക്സും ഉൾപ്പടെ 191.67 സ്ട്രൈക്ക് റേറ്റോടെ 69 റൺസ് ആണ് സൂര്യകുമാർ യാദവ് നേടിയത്.

മത്സരത്തിലെ താരമായി തിരഞ്ഞെടുത്ത സൂര്യകുമാർ യാദവിനെ കുറിച്ച് മത്സരശേഷം വിരാട് കോഹ്ലി പറഞ്ഞത് ഇങ്ങനെ, “അവൻ ഭയമില്ലാത്ത കളിക്കാരനാണ്. അവൻ ഏത് ഷോട്ട് എടുക്കണം എന്നാണോ കരുതിയത്, പിന്നെ എന്തുതന്നെ ആയാലും അവൻ ആ ഷോട്ട് എടുത്തിരിക്കും. കഴിഞ്ഞ 6 മാസമായി അവൻ മികച്ച ഫോമിലാണ് കളിക്കുന്നത്, ഞാൻ അവന്റെ വളർച്ചയിൽ സന്തോഷവാനാണ്,” വിരാട് കോഹ്‌ലി പറഞ്ഞു.

പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ച ശേഷം സൂര്യകുമാർ യാദവ് തന്റെ പ്രകടനത്തെ കുറിച്ച് വിലയിരുത്തുകയുണ്ടായി. “ആ സാഹചര്യത്തിൽ എനിക്കൊരു അവസരം ലഭിക്കട്ടെ എന്ന് ഞാൻ കരുതി. രണ്ടുമൂന്ന് ഷോട്ടുകൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും മിഡ്‌ ഓഫിൽ മാത്രം അടിക്കാനാണ് ഞാൻ ശ്രമിച്ചത്. എന്റെ ചിന്താഗതി വളരെ വ്യക്തമാണ്, നമ്പർ 4-ൽ അത് ഞാൻ ഇഷ്ടപ്പെടുന്നു. കഠിനമായ വെല്ലുവിളി ഉണ്ടാകും, എന്നാൽ നിങ്ങൾ സ്വയം പ്രകടിപ്പിക്കുകയും അൽപ്പം മിടുക്കനായിരിക്കുകയും വേണം,” സുര്യകുമാർ യാദവ് പറഞ്ഞു.