സച്ചിൻ ശേഷം കോഹ്ലി!! കോഹ്ലിക്ക് ശേഷം ആര്? ചർച്ചകൾ സജീവം

ഇന്ത്യൻ ക്രിക്കറ്റ്‌ എക്കാലവും അനേകം പ്രതിഭകളാൽ സജീവമാണ്. ഒരു കാലത്തും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ പ്രതിഭകൾ ക്ഷാമം നേരിട്ടില്ല. കൂടാതെ പ്രതിഭാധാരാളിത്തമാണ് ഇന്ത്യൻ ടീം കൈമുദ്ര.അതേസമയം ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ വളരെ ഏറെ ചർച്ചയായി മാറുന്നത് സ്റ്റാർ ബാറ്റ്‌സ്മാനായ വിരാട് കോഹ്ലിയുടെ മോശം ബാറ്റിംഗ് ഫോമാണ്

തന്റെ കരിയറിലെ തന്നെ മോശം ടൈമിൽ കൂടി മുന്നോട്ട് പോകുന്ന കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റ്‌ ക്രിക്കറ്റിൽ സെഞ്ച്വറി നേടിയിട്ട് മൂന്ന് വർഷത്തിൽ അധികമായി.1000ലധികം ദിനങ്ങൾ മൂന്നക്ക സ്കോർ ഇല്ലാത്ത പൂർത്തിയാക്കിയ വിരാട് കോഹ്ലിയെ ടി :20 ഫോർമാറ്റിൽ നിന്നും മാറ്റാണമെന്നുള്ള ആവശ്യം അടക്കം ശക്തമാണ്. ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് മുന്നിൽ നിൽക്കേ വിരാട് കോഹ്ലിയെ മാറ്റണം എന്നുള്ള വാദം മുൻ താരങ്ങൾ അടക്കം ഇതിനകം തന്നെ ഉന്നയിച്ചു കഴിഞ്ഞു. സാക്ഷാൽ സച്ചിന്റെ പകരക്കാരനായി വിശേഷണം കരസ്ഥമാക്കിയ കോഹ്ലി 33 വയസ്സ് പ്രായമുള്ള ഒരു കളിക്കാരൻ ആണേലും താരത്തിന് ശേഷം ആരാകും ഇന്ത്യൻ ക്രിക്കറ്റ്‌ ഭരിക്കാൻ പോകുന്ന ബാറ്റ്‌സ്മാൻ എന്നുള്ള ചർച്ചകൾ അടക്കം ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ ഉയർന്ന് കഴിഞ്ഞു.

ഒരുവേള കോഹ്ലി വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സ്ഥാനം നേടിയില്ല എങ്കിൽ ആരാകും അദ്ദേഹത്തിന് പകരം മൂന്നാം നമ്പറിൽ എത്തുക. ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നിവർ പേരുകളാണ് നിലവിൽ ക്രിക്കറ്റ്‌ ആരാധകർക്കിടയിലും വളരെ സജീവമായി മാറുന്നത്. ഓരോ അവസരത്തിലും മികച്ച പ്രകടനങ്ങളുമായി മുന്നേറുന്ന 360 ഡിഗ്രി പ്ലയെർ സൂര്യക്ക് കോഹ്ലിയെ പോലെ ഇതിഹാസ താരമായി മാറാൻ കഴിയുമെന്ന് മുൻ താരങ്ങൾ അടക്കം വിശ്വസിക്കുന്നുണ്ട്.

അതേസമയം ഇപ്പോൾ മൂന്നാം ഫോർമാറ്റിൽ എങ്കിലും ശ്രേയസ് അയ്യർ കഴിവിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് അടക്കം വിശ്വാസമുണ്ട്. കൂടാതെ ഏത് നിമിഷവും റൺസ്‌ അതിവേഗം ഉയർത്താനുള്ള കഴിവ് ശ്രേയസ് അയ്യരെ സ്പെഷ്യൽ പ്ലയെർ ആക്കി മാറ്റുന്നുണ്ട്. മലയാളി താരം സഞ്ജു സാംസണിനും ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാകാൻ കഴിഞ്ഞാൽ മൂന്നാം നമ്പറിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിയുമെന്നാണ് ആരാധകർ അഭിപ്രായം.ഇംഗ്ലണ്ട് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരയിൽ 1,11 എന്നിങ്ങനെയാണ് വിരാട് കോഹ്ലിയുടെ സ്കോറുകൾ എങ്കിൽ അയർലാൻഡ് എതിരെ 77 റൺസ്‌ അടിച്ച സഞ്ജുവിന് പിന്നീട് ഇന്ത്യൻ കുപ്പായത്തിൽ അവസരം ലഭിച്ചിട്ടില്ല. എങ്കിലും വിരാട് കോഹ്ലി തന്റെ ബാറ്റിങ് ഫോമിലേക്ക് എത്തുമെന്നാണ് വിശ്വാസം. അതേ വിരാട് കോഹ്ലിയെ ഇന്ത്യക്ക് ആവശ്യമുണ്ട്.2007ന് ശേഷം ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് സ്വപ്നം കാണുന്ന ഇന്ത്യക്ക് ഫോമിലുള്ള വിരാട് കോഹ്ലി നിർണായകമാണ്.