ദൈവമേ😮ഇതെന്തൊരു വിധിയിത്!!!വിക്കറ്റ് നഷ്ടത്തിന് പിന്നാലെ നിരാശനായി മടങ്ങി കോഹ്ലി

മെയ് 13-ന് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022-ലെ 60-ാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ പരാജയപ്പെടുത്തി പ്ലേ ഓഫ് ബർത്തിലേക്ക് ഒരു പടി കൂടി അടുത്തെത്താമെന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രതീക്ഷകൾ തകർന്നടിയുന്ന കാഴ്ച്ചയാണ് കണ്ടത്. 210 എന്ന കൂറ്റൻ സ്‌കോർ പിന്തുടരേണ്ടി വന്ന ആർസിബിക്ക് നിശ്ചിത ഓവറിൽ 155 റൺസ് കണ്ടെത്താനെ സാധിച്ചുള്ളൂ.

ടൂർണമെന്റിൽ ഫോം കണ്ടെത്താൻ പാടുപെടുന്ന സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി, ഇന്നലെയും നിരാശപ്പെടുത്തിയത് ആർസിബിക്ക് തിരിച്ചടിയായി. നിർഭാഗ്യവശാൽ, മുൻ ക്യാപ്റ്റന്റെ പ്രധാന വിക്കറ്റ് ആർസിബിക്ക് ഇന്നിംഗ്സിന്റെ തുടക്കത്തിലേ നഷ്ടമായി. 14 പന്തിൽ 2 ഫോറും ഒരു സിക്സും സഹിതം 142.86 സ്ട്രൈക്ക് റേറ്റിൽ 20 റൺസ് നേടിയ കോഹ്‌ലി, ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിനൊപ്പം മികച്ച രീതിയിൽ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തെങ്കിലും, പഞ്ചാബ് സ്പീഡ്സ്റ്റർ കാഗിസോ റബാഡക്കെതിരെ ഒരു മോശം ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

ഇന്നിംഗ്സിന്റെ 4-ാം ഓവർ എറിയാൻ എത്തിയ റബാഡക്കെതിരെ, ഓവറിലെ ആദ്യ ബോൾ മികച്ച രീതിയിലാണ് കോഹ്‌ലി നേരിട്ടത്. എന്നാൽ, റബാഡയുടെ തൊട്ടടുത്ത പന്ത് ലെഗ് സൈഡിലേക്ക് കൂടുതൽ സ്വിങ് ചെയ്ത് വന്നപ്പോൾ, അതിനെ ലെഗ് സൈഡിലേക്ക് തന്നെ പുൾ ചെയ്യാനാണ് കോഹ്‌ലി ശ്രമിച്ചത്. എന്നാൽ, ടൈമിംഗും പവറും ഇല്ലാതിരുന്ന ഷോട്ട്, ഒടുവിൽ ഫൈൻ ലെഗിൽ രാഹുൽ ചഹാറിന്റെ കൈപ്പിടിയിൽ ഒതുങ്ങി. എന്നാൽ, അവിടെയും സംഭവ വികാസങ്ങൾക്ക് അന്ത്യമായില്ല.

കാരണം, ബൗളർ ആവേശത്തോടെ അപ്പീൽ ചെയ്‌തുവെങ്കിലും, വിക്കറ്റ് നൽകാൻ അമ്പയർക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. തുടർന്ന്, റബാഡ ഉടൻ തന്നെ ഡിആർഎസ് എടുക്കാൻ ആവശ്യപ്പെടുകയും, അത് ക്യാപ്റ്റൻ മായങ്ക് അഗർവാൾ അംഗീകരിക്കുകയും ചെയ്തു. തേർഡ് അമ്പയർ റീപ്ലേയിൽ പന്ത് വിരാട് കോഹ്‌ലിയുടെ ഗ്ലൗസുമായി കോൺടാക്ട് ഉണ്ടെന്ന് വ്യക്തമാവുകയും, തേർഡ് അമ്പയർ ഔട്ട്‌ വിധിക്കുകയും ചെയ്തു. ഒടുവിൽ, നിരാശനായ കോഹ്‌ലി നിസ്സഹായനായി ആകാശത്തേക്ക് നോക്കി എന്തൊക്കയോ പിറുപിറുത്തുക്കൊണ്ട് ഡഗൗട്ടിലേക്ക് മടങ്ങി.