എന്താടാ മോനെ പ്ലാനാണോ 😱കവർ ഡ്രൈവ് ബ്യൂട്ടിയുമായി കോഹ്ലി :കണ്ണുതള്ളി എതിരാളികൾ(കാണാം വീഡിയോ )

ഇന്ത്യ : സൗത്താഫ്രിക്ക മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തെ വളരെ ഏറെ ആകാംക്ഷപൂർവ്വമാണ് ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം നോക്കി കാണുന്നത്. നിർണായക ടെസ്റ്റ്‌ പരമ്പരയിലെ ആദ്യത്തെ മത്സരം ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം ടെസ്റ്റിൽ സൗത്താഫ്രിക്ക ആധികാരിക ജയം നേടിയിരുന്നു.

മൂന്നാം ടെസ്റ്റിൽ ടോസ് ഭാഗ്യം ഒരിക്കൽ കൂടി വിരാട് കോഹ്ലിക്ക് ഒപ്പം നിന്നപ്പോൾ ബാറ്റിംഗ് ആദ്യം തിരഞ്ഞെടുത്ത ടീം ഇന്ത്യക്ക് ഓപ്പണർമാരെ തുടക്കത്തിൽ തന്നെ നഷ്ടമായി. മികച്ച ഫോമിലുള്ള രാഹുൽ ( 12 റൺസ്‌ ), മായങ്ക് അഗർവാൾ (15 റൺസ്‌ ) എന്നിവരെ ടീം ഇന്ത്യക്ക് നഷ്ടമായപ്പോൾ കരുതലോടെ ബാറ്റ് വീശിയാണ് മൂന്നാം വിക്കറ്റിൽ പൂജാര : കോഹ്ലി സഖ്യം ഇന്ത്യൻ ക്യാമ്പിൽ ആവേശം നിറച്ചത്.

പതിവിൽ നിന്നും മാറി അറ്റാക്കിംഗ് ശൈലിയിൽ പൂജാര കളിച്ചപ്പോൾ ഓഫ് സ്റ്റമ്പിന് വെളിയിൽ കൂടിയുള്ള ബോളുകൾ ലീവ് ചെയ്താണ് കോഹ്ലി തന്റെ ബാറ്റിംഗ് ആരംഭിച്ചത്.സൗത്താഫ്രിക്കൻ ബൗളർമാർ മികച്ച ലൈനും ലെങ്ത്തും കൈവരിച്ചപ്പോൾ കോഹ്ലിക്ക്‌ തുടക്ക ഓവറുകളിൽ വളരെ അധികം സമ്മർദ്ദം നേരിട്ടു. റബാഡ, ജാൻസൻ എന്നിവർ കോഹ്ലിക്ക്‌ എതിരെ ഓഫ് സ്റ്റമ്പ് ട്രാപ്പ് വീണ്ടും ഉപയോഗിക്കുന്നത് മൂന്നാം ടെസ്റ്റിലും കാണാനായി സാധിച്ചു. എന്നാൽ ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം വളരെ അധികം ചർച്ചയായി മാറുന്നത് കോഹ്ലി കളിച്ച ഒരു മാസ്മരിക കവർ ഡ്രൈവ് ഷോട്ടാണ്.

ജാൻസൻ ഓഫ് സ്റ്റമ്പിന് വെളിയിൽ കോഹ്ലിയെ വീഴ്ത്താമെന്നുള്ള ആഗ്രഹത്തിൽ എറിഞ്ഞെങ്കിലും തന്റെ ക്ലാസ്സിക് കവർ ഡ്രൈവുമായി കോഹ്ലി കയ്യടികൾ സ്വന്തമാക്കി. ഇന്ത്യൻ ക്യാംപിലുംകോഹ്ലി കവർ ഡ്രൈവ് ആവേശം സൃഷ്ടിച്ചു.

ഇന്ത്യൻ പ്ലേയിംഗ്‌ ഇലവൻ : KL Rahul, Mayank Agarwal, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Rishabh Pant(w), Ravichandran Ashwin, Shardul Thakur, Mohammed Shami, Jasprit Bumrah, Umesh Yadav