രാജാവിന്റെ രാജകീയ വിളയാട്ടം …. അഹമ്മദാബാദിൽ വിമർശനങ്ങളെ ചു ട്ടു കൊ ന്ന് കോഹ്ലി| Virat Kohli Century against Australia
kohli i scores a Test hundred for the first time in over two years;കഴിഞ്ഞ മൂന്നു വർഷങ്ങളിൽ തന്നെ വിമർശിച്ച എല്ലാവരെയും ഒറ്റ ഇന്നിംഗ്സ് കൊണ്ട് പാഠം പഠിപ്പിച്ച് ഒരു കോഹ്ലി താണ്ഡവം. അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റിൽ ഒരു തകർപ്പൻ സെഞ്ചുറിയാണ് വിരാട് കോഹ്ലി നേടിയിരിക്കുന്നത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബോളർമാർക്ക് മേൽ നിറഞ്ഞാടിയ ഓസ്ട്രേലിയയെ നോക്കുകുത്തിയാക്കിയാണ് വിരാട് തന്റെ സെഞ്ച്വറി കുറിച്ചത്. ഇതോടെ നാലുപാടുനിന്നും ഉയർന്ന വിമർശനങ്ങൾക്കാണ് വിരാട് അറുതി വരുത്തിയിരിക്കുന്നത്. മത്സരത്തിൽ തന്റെ ടെസ്റ്റ് കരിയറിലെ 28ആമത്തെ സെഞ്ച്വറിയാണ് വിരാട് സ്വന്തമാക്കിയത്.
480 എന്ന ഓസ്ട്രേലിയയുടെ ആദ്യ ഇന്ത്യൻ സ്കോർ ഇന്ത്യയ്ക്ക് ബാലികേറാ മലയായിരുന്നു. എന്നാൽ തങ്ങളുടെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ശുഭമാൻ ഗിൽ അടിച്ചു തകർത്തു. 128 റൺസാണ് ഗിൽ ഇന്നിങ്സിൽ നേടിയത്. ശേഷമായിരുന്നു വിരാട് കോഹ്ലിയുടെ രാജകീയമായ വരവ്. നാലാമനായിറങ്ങിയ കോഹ്ലി അതി സൂക്ഷ്മമായും പക്വതയോടെയുമാണ് ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. സാധാരണയിൽ നിന്ന് വിപരീതമായി കുറച്ചധികം സമയം ക്രീസിൽ ചിലവഴിക്കാൻ വിരാട് കോഹ്ലി തയ്യാറാവുന്നത് മത്സരത്തിന്റെ മൂന്നാം ദിവസം കണ്ടിരുന്നു.

മത്സരത്തിൽ 241 പന്തുകളിലാണ് വിരാട് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. 5 ബൗണ്ടറികൾ മാത്രമാണ് വിരാട്ടിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നത്. മാത്രമല്ല ഇന്ത്യയുടെ മുൻനിര ബാറ്റർമാരുമൊത്ത് കിടിലൻ കൂട്ടുകെട്ടുകൾ സൃഷ്ടിക്കാനും വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വിരാടിന്റെ ഇന്നിങ്സ് വളരെ നിർണായകം തന്നെയായിരുന്നു. വലിയൊരു കടമ്പ തന്നെയാണ് വിരാട് കോഹ്ലി ഇതിലൂടെ പിന്നിട്ടിട്ടുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനു മുൻപ് കോഹ്ലി തന്റെ ഫോം തിരിച്ചുപിടിച്ചത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ്.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് സ്കോറിന് മികച്ച മറുപടി നൽകുന്നതിൽ ഇന്ത്യ വിജയം കണ്ടിട്ടുണ്ട്. ആദ്യ ഇന്നിങ്സിൽ ഒരു വലിയ ലീഡ് കണ്ടെത്തി ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കാനാണ് ഇന്ത്യയുടെ ശ്രമം. നാലാം ദിവസം തന്നെ ഇത്തരത്തിൽ കൃത്യമായ ഒരു ലീഡ് കണ്ടെത്തിയാൽ മാത്രമേ അഞ്ചാം ദിവസം ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കി മത്സരത്തിൽ വിജയം നേടാൻ ഇന്ത്യയ്ക്ക് സാധിക്കുകയുള്ളൂ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് ഈ വിജയം വളരെ നിർണായകമാണ്.