പഴയ വിരാട് കോഹ്ലി അല്ലേ അത്‌!! അവസാന 8 ബോളിൽ 31 റൺസ്‌ വെടിക്കെട്ട്!!കാണാം വീഡിയോ

അഫ്‌ഘാൻ എതിരായ സൂപ്പർ ഫോർ റൗണ്ടിലെ അവസാന മാച്ചിൽ ടീം ഇന്ത്യ സ്വന്തമാക്കിയത് 101 റൺസിന്റെ തകർപ്പൻ ജയം. സൂപ്പർ ഫോർ റൗണ്ടിൽ നിന്നും ഫൈനൽ കാണാത്ത പുറത്തായി എങ്കിലും ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഈ മത്സരം നൽകുന്ന ആശ്വാസം വളരെ വലുത് തന്നെയാണ്. സ്റ്റാർ ബാറ്റ്‌സ്മാനായ വിരാട് കോഹ്ലി സെഞ്ച്വറി തന്നെയാണ് ഏറ്റവും വലിയ സവിശേഷത.

വെറും 61 ബോളിൽ നിന്നും 12 ഫോറും 6 സിക്സ് അടക്കമാണ് കോഹ്ലി 122 റൺസ്‌ അടിച്ചെടുത്തത്. അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിലെ തന്നെ തന്റെ ആദ്യത്തെ സെഞ്ച്വറി നേടിയ വിരാട് കോഹ്ലി ഇന്ത്യൻ ഇന്നിങ്സിലെ അവസാന ഓവറുകളിൽ കാഴ്ചവെച്ചത് വെടികെട്ട് ബാറ്റിങ്. കോഹ്ലി അവസാനം നേരിട്ടതായ എട്ട് ബോളുകളിൽ പായിച്ചത് 31 റൺസ്‌. ഒരുവേള മോശം ഫോമിൽ ഉഴറുന്ന കോഹ്ലി തന്നെയാണോ ഇത് എന്നുള്ള സംശയം ഈ ഇന്നിങ്സിന് പിന്നാലെ അവസാനിച്ചു.

32 പന്തിൽ തന്റെ ഫിഫ്റ്റി അതിവേഗം പൂർത്തിയാക്കിയ വിരാട് കോഹ്ലി നെക്സ്റ്റ് 50 റൺസ് നേടാൻ 21 പന്ത് മാത്രമാണ് നേരിട്ടത്. കൂടാതെ അവസാനം നേരിട്ട എട്ട് ബോളിൽ കോഹ്ലി അടിച്ചെടുത്തത് 30ലധികം റൺസ്‌.

ഇന്ത്യൻ ഇന്നിങ്സിലെ അവസാന ഓവറിൽ തുടർച്ചയായി സിക്സ് മാത്രം പായിച്ച വിരാട് കോഹ്ലി ഇരുപതാം ഓവറിൽ പുറത്തെടുത്തത് വെടിക്കെട്ട് ബാറ്റിംഗ് മറ്റൊരു രൂപം. ഇന്നലത്തെ കോഹ്ലി സ്പെഷ്യൽ ഇന്നിങ്സ് ടി :20 ക്രിക്കറ്റ് ലോകകപ്പ് മുന്നിൽ നിൽക്കേ ഇന്ത്യൻ സംഘത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുകയാണ്.

Rate this post