കോഹ്ലിക്ക് അരികിലേക്ക് ഓടി എത്തി കാണികളിൽ ഒരാൾ 😱😱പൊക്കി എടുത്ത് ഓടി സെക്യൂരിറ്റി!!കാണാം വൈറൽ വീഡിയോ
ബുധനാഴ്ച (മെയ് 25) നടന്ന ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ ലക്നൗ സൂപ്പർ ജിയന്റ്സിനെതിരെ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രണ്ടാം ക്വാളിഫയർ മത്സരത്തിലേക്ക് യോഗ്യത നേടി. കൂറ്റൻ സ്കോറിംഗ് കണ്ട മത്സരത്തിൽ 14 റൺസിനാണ് ആർസിബി ഫലം അനുകൂലമാക്കിയത്. എന്നാൽ, മത്സരത്തിനിടെ നടന്ന രസകരമായ ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മത്സരത്തിനിടയിൽ, കളിക്കളത്തിലേക്ക് കടക്കാനുള്ള സുരക്ഷ ലംഘിച്ച് എത്തിയ ആരാധകനെ കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥൻ തന്റെ തോളിൽ കയറ്റി ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോകുന്നത് കണ്ടപ്പോൾ, മുൻ ആർസിബി ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് കൗതുകം അടക്കാനായില്ല. ആരാധകർ സുരക്ഷ ലംഘിച്ച് കളിസ്ഥലത്തേക്ക് ഓടുന്നത് ക്രിക്കറ്റ് മൈതാനത്ത് പുതുമയുള്ള കാര്യമല്ല, എന്നാൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎൽ 2022 എലിമിനേറ്റർ മത്സരത്തിനിടെ ഈഡൻ ഗാർഡൻസിൽ ആരാധകനെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കിയ കാഴ്ച്ച അൽപ്പം വ്യത്യസ്തമായിരുന്നു.

മത്സരത്തിന്റെ അവസാന ഓവറിൽ ഹർഷൽ പട്ടേലിന്റെ പന്തിൽ ദുഷ്മന്ത ചമീര സിക്‌സർ പറത്തി മത്സരത്തെ ചൂടുപിടിപ്പിച്ച സമയം. തുടർന്ന്, എൽഎസ്ജിക്ക് 3 പന്തിൽ 16 റൺസ് ജയിക്കാൻ വേണ്ടിയിരുന്നു, അന്നേരം ഒരു ആരാധകൻ ഗ്രൗണ്ടിലേക്ക് പ്രവേശിച്ച് ലോംഗ്-ഓണിൽ ഫീൽഡ് ചെയ്തിരുന്ന കോഹ്‌ലിയുടെ അടുത്തേക്ക് ഓടിയെത്താൻ ശ്രമിച്ചതിനെ തുടർന്ന് മത്സരം തടസ്സപ്പെട്ടു.
സ്റ്റേഡിയത്തിലുണ്ടായിരുന്ന ഒരു ആരാധകൻ പോസ്റ്റ് ചെയ്ത വീഡിയോയിൽ, വെള്ള യൂണിഫോമിൽ ഒരു കൊൽക്കത്ത പോലീസുകാരൻ വന്ന് ഒരു ഡബ്ല്യുഡബ്ല്യുഇ ഗുസ്തിക്കാരനെപ്പോലെ ആരാധകനെ തോളിൽ ഉയർത്തി ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ കോഹ്ലി സുരക്ഷാ ഉദ്യോഗസ്ഥന്റെ പ്രവർത്തി കണ്ട് അമ്പരന്നു. അധികം വൈകാതെ കളി പുനരാരംഭിച്ചു, മത്സരത്തിൽ ആർസിബി 14 റൺസിന് വിജയിക്കുകയും ചെയ്തു.