മുംബൈക്കായി ഞങ്ങൾ സ്റ്റേഡിയത്തിലേക്ക് എത്തും 😱😱വെളിപ്പെടുത്തി വിരാട് കോഹ്ലി

ഐപിൽ പതിനഞ്ചാം സീസണിൽ പ്ലേഓഫ് പ്രതീക്ഷകൾ ഒരിക്കൽക്കൂടി സജീവമാക്കിഫാഫ് ഡൂപ്ലസ്സിസ് നായകനായ ബാംഗ്ലൂർ ടീം. ഇന്നലെ നടന്ന കളിയിൽ എട്ട് വിക്കറ്റിന് ശക്തരായ ഗുജറാത്തിനെ തോൽപ്പിച്ചാണ് ബാംഗ്ലൂർ പ്ലേഓഫ് സ്വപ്നത്തിന് ചിറക് വെച്ചത്.ശനിയാഴ്ച നടക്കുന്ന കളിയിൽ മുംബൈ ഇന്ത്യൻസ് ടീം ഡൽഹിയെ തോൽപ്പിച്ചാൽ പോയിന്റ് ടേബിളിലെ നാലാം സ്ഥാനം സ്വന്തമാക്കി ബാംഗ്ലൂർ പ്ലേഓഫിലേക്ക് എത്തും.

ഇന്നലെ നടന്ന വിജയം വളരെ അധികം അനിവാര്യമായ കളിയിൽ മ വിരാട് കോഹ്‌ലി, ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലിസിസ് എന്നിവർ മികച്ച ബാറ്റിംഗ് പ്രകടനവും ഒപ്പം ഗ്ലെൻ മാക്സ്വെല്ലിന്റെ ഓൾറൗണ്ട് പ്രകടനവുമാണ് ആർസിബിയെ എട്ട് വിക്കെറ്റ് ജയത്തിലേക്ക് നയിച്ചത്.ഏറെ നാളുകൾക്ക് ശേഷം ബാറ്റിങ് ഫോമിലേക്ക് എത്തിയ വിരാട് കോഹ്ലി അർദ്ധ സെഞ്ച്വറിയോടെ കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കി. എന്നാൽ ഇന്നലെ കളിക്ക് ശേഷം വിരാട് കോഹ്ലി പങ്കുവെച്ച ചില വാക്കുകളാണ് ക്രിക്കറ്റ്‌ ലോകം ഏറ്റെടുക്കുന്നത്.

ഇന്നലെ കളിക്ക് ശേഷം ക്യാപ്റ്റൻ ഫാഫ് ഡൂപ്ലസ്സിസുമായി ഒരു സ്പെഷ്യൽ ഇന്റർവ്യൂ സംസാരം നടത്തിയ വിരാട് കോഹ്ലി ഇനി ഞങ്ങൾ സപ്പോർട്ട് ചെയ്യാൻ പോകുന്നത് മുംബൈ ഇന്ത്യൻസ് ടീമിനെയാണെന്ന് വിശദമാക്കി. ഇനി ഞങ്ങൾ മുംബൈ ടീമിനെ ഡൽഹിക്ക് എതിരായ കളിയിൽ സപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞ വിരാട് കോഹ്ലി ഞങ്ങൾ രണ്ട് പേരെയും ( വിരാട് കോഹ്ലി & ഫാഫ് ഡൂപ്ലസ്സിസ് ) കളിക്കിടയിൽ ഗ്രൗണ്ടിൽ കണ്ടേക്കാം എന്നും വിശദമാക്കി. ഞങ്ങൾ ഗ്രൗണ്ടിൽ അവരെ സപ്പോർട്ട് ചെയ്യാൻ എത്തും ” കോഹ്ലി രസകരമായി വെളിപ്പെടുത്തി.

അതേസമയം ഇന്നലെ കളിയിൽ ആർസിബിക്ക് വേണ്ടി ഓപ്പണർമാരായ വിരാട് കോഹ്ലിയും (73), ഫാഫ് ഡ്യൂപ്ലിസിസും (44) മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 115 റൺസ് നേടി. കോഹ്ലി മറ്റൊരു റെക്കോർഡ് കൂടി ഇന്നലെ കളിയിൽ സ്വന്തമാക്കി. ബാംഗ്ലൂർ ടീമിനായി ടി :20 ക്രിക്കറ്റിൽ 7000 റൺസ്‌ നേടുന്ന താരമായി കോഹ്ലി മാറിയിരിന്നു.