Viral Video;ഓഫ് സൈഡ് ട്രാപ്പിൽ വീണ്ടും വീണ് കോഹ്ലി :ഇത്തവണ അർദ്ധ സെഞ്ച്വറിയും ഇല്ല
വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് ലഭിച്ചത് മോശം തുടക്കം. ആദ്യത്തെ പവർപ്ലേയിൽ തന്നെ ഓപ്പണർമാരെ നഷ്ടമായ ഇന്ത്യക്ക് പിന്നീട് കരുത്തായി മാറിയത് നാലാം വിക്കെറ്റ് കൂട്ടുകെട്ട് തന്നെയാണ്.
എന്നാൽ മത്സരത്തിൽ വമ്പൻ സർപ്രൈസായി രോഹിത് ശർമ്മ : റിഷാബ് പന്ത് എന്നിവരാണ് ഓപ്പണർമാരായി എത്തിയത്. സാധാരണ മിഡിൽ ഓർഡറിൽ കളിക്കുന്ന റിഷാബ് പന്ത് ഓപ്പണർ റോളിൽ എത്തിയത് ഇന്ത്യൻ ടീം മാനേജ്മെന്റ് പുതിയ ഒരു പ്ലാനായി മാറിയെങ്കിലും പ്രതീക്ഷിച്ച മികവിലേക്ക് താരത്തിന് എത്താനായില്ല. രോഹിത് ശർമ്മ 5 റൺസ് നേടി പുറത്തായപ്പോൾ റിഷാബ് പന്ത് 34 ബോളിൽ 18 റൺസുമായി പുറത്തായി.
അതേസമയം ഇന്ത്യൻ ആരാധകരിൽ എല്ലാം വളരെ ഏറെ നിരാശയായി മാറിയത് സ്റ്റാർ ബാറ്റ്സ്മാനായ വിരാട് കോഹ്ലി വിക്കെറ്റ് തന്നെയാണ്.ഒരിക്കൽ കൂടി ലഭിച്ച മികച്ച തുടക്കം മുതലാക്കാൻ സാധിക്കാതെ പുറത്തായ കോഹ്ലി ഇന്ത്യൻ മണ്ണിലെ തന്റെ നൂറാം ഏകദിന മത്സരത്തിൽ നിരാശ മാത്രം സമ്മാനിച്ച്.മൂന്ന് ഫോറുകൾ അടക്കം 18 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. പേസർ ഒഡിയൻ സ്മിത്തിന്റെ ഓഫ് സ്റ്റമ്പിന്റെ പുറത്തൂടെ പോയ ഒരു ബോളിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് കോഹ്ലി പുറത്തായത്.
Virat Kohli wicket#ViratKohli #INDvWI pic.twitter.com/PdNkVQjfjw
— Saqlain Khan (@Saqlainejaz56) February 9, 2022
അന്താരാഷ്ട്ര ക്രിക്കറ്റിൽ കഴിഞ്ഞ രണ്ട് വർഷത്തിൽ അധികമായി കോഹ്ലിക്ക് ഒരു സെഞ്ച്വറി നേടാൻ സാധിച്ചിട്ടില്ല. അതേസമയം ഓരോ മാറ്റങ്ങളുമായിട്ടാണ് ഇന്ത്യൻ ടീം കളിക്കാൻ എത്തിയത്. ലോകേഷ് രാഹുൽ ടീമിലേക്ക് തിരികെ എത്തിയപ്പോൾ ഇഷാൻ കിഷന് സ്ഥാനം നഷ്ടമായി. വിൻഡീസ് ടീമിൽ പരിക്ക് കാരണം നായകൻ പൊള്ളാർഡ് കളിക്കുന്നില്ല.
ഇന്ത്യൻ പ്ലേയിംഗ് ഇലവൻ :രോഹിത് ശര്‍മ(ക്യാപ്റ്റൻ )കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹൂഡ,സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ