ഇത്കോഹ്‌ലി അല്ലെ😮വീഡിയോയിൽ കോഹ്‌ലി ചെയ്യുന്ന പ്രവർത്തി കണ്ട് ക്രിക്കറ്റ് ആരാധകർ അത്ഭുതപ്പെട്ടു

ടി20 ലോകകപ്പിന് മുന്നോടിയായിയുള്ള പരിശീലനത്തിലും സന്നാഹ മത്സരങ്ങളിലും സജീവമായിരിക്കുകയാണ് ടീം ഇന്ത്യ. നിലവിൽ ഓസ്ട്രേലിയയിലെ പെർത്തിൽ ആണ് ഇന്ത്യ പരിശീലനം നടത്തുന്നത്. പെർത്തിലെ വെസ്റ്റേൺ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ, ഇന്ത്യ ഇതിനോടകം രണ്ട് സന്നാഹ മത്സരങ്ങൾ കളിച്ചു. വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായ ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ വിജയിച്ചെങ്കിലും, അവർക്കെതിരെയായ രണ്ടാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു.

മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഇല്ലാത്തതിനാൽ ആരാധകർക്ക് മത്സരങ്ങൾ കാണാൻ ആയില്ല. എന്നാൽ, കഴിഞ്ഞദിവസം ആരാധകരെ സംതൃപ്തിപ്പെടുത്താൻ ബിസിസിഐ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. തിങ്കളാഴ്ച വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ നടന്ന സന്നാഹ മത്സരത്തിലെ പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളുന്ന വളരെ കുറച്ച് ദൈർഘ്യം മാത്രമുള്ള ഒരു വീഡിയോ ആണ്ബിസിസിഐ പങ്കുവെച്ചത്. എന്നാൽ, വീഡിയോ വൈറൽ ആയതോടെ മത്സരത്തിൽ കളിക്കാതിരുന്ന വിരാട് കോഹ്ലിയാണ് ശ്രദ്ധേയനായത്.

മത്സരത്തിൽ പന്ത്രണ്ടാമനായി ഡഗ്ഗൗട്ടിൽ ഇരുന്നിരുന്ന വിരാട് കോഹ്ലി, ബ്രേക്ക്‌ സമയങ്ങളിൽ കളിക്കാർക്ക് വെള്ളവുമായി ഓടിയെത്തുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ വിരാട് കോഹ്ലി ഒരു വാട്ടർ ബോയിയുടെ പ്രവർത്തി ചെയ്യുന്നത് വളരെ കൗതുകത്തോടെയാണ് ആരാധകർ കണ്ടത്. കോഹ്‌ലിയുടെ ഈ പ്രവർത്തി ആരാധകരുടെ കൈയ്യടി നേടി കൊടുത്തു.

മത്സരശേഷം അവിടെ എത്തിയ ഇന്ത്യൻ ആരാധകരുമായി സെൽഫി ചിത്രങ്ങൾ പകർത്താനും, അവർക്ക് ഓട്ടോഗ്രാഫ് നൽകാനും വിരാട് കോഹ്ലി ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ സമയം ചെലവഴിച്ചു. പരിശീലനം തുടരുന്ന ടീം ഇന്ത്യ, ലോകകപ്പിന് മുന്നോടിയായി സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയേയും നേരിടും. നിലവിൽ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് വളരെ ശക്തമാണെങ്കിലും, ബൗളിംഗ് ഡിപ്പാർട്ട്മെന്റിലെ പരിക്കുകൾ ടീമിനെ അലട്ടുന്നുണ്ട്.