റെക്കോർഡുകളെല്ലാം വീണ്ടും വാരികൂട്ടി കോഹ്ലി!! പിന്നിലാക്കിയത് പോണ്ടിങ്ങിനെയും രോഹിത്തിനെയും | Kohli Stunning Innings

അന്താരാഷ്ട്ര ക്രിക്കറ്റ്‌ ലോകം ഏറ്റവും അധികം ആകാംക്ഷപൂർവ്വം കാത്തിരുന്ന ആ സെഞ്ച്വറി ഒടുവിൽ പിറന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ട് വർഷത്തിൽ അധികം നീണ്ട കാത്തിരിപ്പിന് ഒടുവിൽ മറ്റൊരു സെഞ്ച്വറിയുമായി സ്റ്റാർ ബാറ്റ്‌സ്മാനായ വിരാട് കോഹ്ലിയുടെ റോയൻ എൻട്രി.

അഫ്‌ഘാൻ എതിരായ സൂപ്പർ ഫോർ റൗണ്ടിലെ മാച്ചിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് ചെയ്ത ഇന്ത്യൻ ടീം 212 റൺസ് നേടിയപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾ കയ്യടികൾ എല്ലാം നേടിയത് വിരാട് കോഹ്ലി. വെറും 61 ബോളിൽ 12 ഫോറും 6 സിക്സ് അടക്കമാണ് വിരാട് കോഹ്ലി 122 റൺസ് നേടിയത്. തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ്റിലെ തന്നെ ആദ്യത്തെ ടി :20 സെഞ്ച്വറി പായിച്ച വിരാട് കോഹ്ലി പഴയ കിംഗ് കോഹ്ലിയെ ഓർമിപ്പിക്കുന്നു രീതിയിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്. രണ്ട് വർഷത്തെ കാത്തിരിപ്പ് 84 അന്താരാഷ്ട്ര മത്സരങ്ങൾ കാത്തിരിപ്പിനു അവസാനം.

അതേസമയം ഇന്നത്തെ ഈ സൂപ്പർ സെഞ്ച്വറിക്ക് പിന്നാലെ അപൂർവ്വ റെക്കോർഡുകൾ കൂടി വിരാട് കോഹ്ലി സ്വന്തം പേരിലാക്കി. ഇന്നത്തെ ഈ ഒരു 122 റൺസ് ഇന്നിംഗ്സോടെ കോഹ്ലി ടി :20 ക്രിക്കറ്റ്റിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സ്കോർ എന്നുള്ള നേട്ടത്തിലേക്ക് എത്തി. കൂടാതെ അഫ്‌ഘാൻ എതിരെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന ടി :20 സ്കോർ കൂടിയായി വിരാട് കോഹ്ലി ഈ ഇന്നിങ്സ് മാറി.

കൂടാതെ ഇന്നത്തെ ഈ ഒരു സെഞ്ച്വറിയോടെ കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 71 സെഞ്ച്വറി നേടുന്ന താരമായി മാറി. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സെഞ്ച്വറികൾ ലിസ്റ്റിൽ ഓസ്ട്രേലിയൻ മുൻ താരമായ റിക്കി പോണ്ടിങ് ഒപ്പവും കോഹ്ലി എത്തി.100 സെഞ്ച്വറികളുമായി സച്ചിനാണ് ഈ ഒരു പട്ടികയിൽ മുൻപിൽ.

Rate this post