കോഹ്ലിക്ക്‌ സെഞ്ച്വറി 😱ഇത്തവണ ക്യാച്ചിൽ അപൂർവ്വ സെഞ്ച്വറി നേട്ടം

ഇന്ത്യ : സൗത്താഫ്രിക്ക ക്രിക്കറ്റ്‌ ടെസ്റ്റ്‌ പരമ്പര അത്യന്തം ആവേശപൂർവ്വമാണ് കേപ്ടൗണിൽ അവസാനത്തിലേക്ക് എത്തുന്നത്. കേപ്ടൗണിൽ ജയം മാത്രം ലക്ഷ്യമാക്കി ഇരു ടീമുകളും കളിക്കുമ്പോൾ പോരാട്ടം കനക്കുമെന്നത് തീർച്ച. കൂടാതെ ടെസ്റ്റ്‌ പരമ്പര നേട്ടവും ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിലെ നിർണായക പോയിന്റുകളുമാണ് ഇരു ടീമുകളും നോക്കുന്നത്.

കേപ്ടൗൺ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീം വെറും 223 റൺസിൽ പുറത്തായി എങ്കിലും ബാറ്റിങ് മികവിനാൽ കയ്യടികൾ നേടിയത് നായകൻ വിരാട് കോഹ്ലി തന്നെയാണ്. ശക്തരായ സൗത്താഫ്രിക്കൻ ബൗളർമാരെ നേരിട്ട കോഹ്ലി 79 റൺസാണ് അടിച്ചെടുത്തത്. ഒറ്റയാൻ പോരാട്ടത്തിൽ കൂടി കോഹ്ലി സെഞ്ച്വറിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കോഹ്ലി 21 റൺസ്‌ അകലെ സെഞ്ച്വറി നേടാതെ വിക്കറ്റ് നഷ്ടമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലി സെഞ്ച്വറി നേടിയിട്ട് രണ്ട് വർഷം പിന്നിട്ടു കഴിഞ്ഞു. അതേസമയം രണ്ടാം ദിനം മറ്റൊരു സെഞ്ച്വറി കോഹ്ലി പിന്നിട്ട ആവേശത്തിലാണ് ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം

രണ്ടാം ദിനം സ്ലിപ്പിൽ നിന്നും ഇന്ത്യൻ പേസർമാരെ എല്ലാം വളരെ ഏറെ ആവേശവാനാക്കി മാറ്റിയ കോഹ്ലി ടെസ്റ്റ്‌ ക്രിക്കറ്റിൽ 100 ക്യാച്ചുകൾ സ്വന്തമാക്കുന്ന മറ്റൊരു ഇന്ത്യൻ താരമായി മാറി. ഇന്നലെ ടെന്റെ ബാവുമയെ ഷമിയുടെ ബോളിൽ സ്ലിപ്പിൽ കൈകളിൽ ഒതുക്കിയാണ് കോഹ്ലി അത്യപൂർവ്വ നേട്ടത്തിന് അവകാശിയായി മാറിയത്. സ്ലിപ്പിൽ ഇന്നലെ രണ്ട് ക്യാച്ചുകൾ നേടിയ കോഹ്ലി പ്രകടനത്തെ മുൻ താരങ്ങൾ അടക്കം അഭിനന്ദിച്ചിരുന്നു.

തന്റെ 99ആം ടെസ്റ്റ്‌ മത്സരം കളിക്കുന്ന കോഹ്ലിക്ക് മുൻപ് 100 ക്യാച്ചുകൾ എന്നുള്ള നേട്ടത്തിലേക്ക് ടെസ്റ്റ്‌ ക്രിക്കറ്റിൽ എത്തിയത് 5 ഇന്ത്യൻ താരങ്ങളാണ്.രാഹുൽ ദ്രാവിഡ്‌ (209 ക്യാച്ച് ) ലക്ഷ്മൺ (135 ക്യാച്ച് ), സച്ചിൻ (115 ക്യാച്ച് ),സുനിൽ ഗവാസ്ക്കർ (108 ക്യാച്ച് ), മുഹമ്മദ്‌ അസറുദ്ധീൻ (105 ക്യാച്ച് ) എന്നിവരാണ് ഈ ലിസ്റ്റിലുള്ള ഇന്ത്യൻ താരങ്ങൾ. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ കോഹ്ലി (14 റൺസ്‌ ),പൂജാര (9 റൺസ്‌ ) എന്നിവരാണ് ക്രീസിൽ