കോഹ്ലിക്ക് വിവാദ അമ്പയറിങ്ങിൽ വിക്കെറ്റ് നഷ്ടം 😱😱😱ബിസിസിഐയെ ട്രോളി കുഞ്ഞൻ രാജ്യം

ശനിയാഴ്ച്ച നടന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ വിവാദ എൽബിഡബ്ല്യു തീരുമാനം ക്രിക്കറ്റ്‌ ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റി. മുംബൈ ഇന്ത്യൻസിന്റെ യുവ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡെവാൾഡ് ബ്രെവിസ്‌ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് കോഹ്‌ലിയെ പുറത്താക്കിയത്.

ഇന്നിംഗ്‌സിന്റെ 19-ാം ഓവറിലാണ് കോഹ്‌ലിയെ ഓൺ ഫീൽഡ് ഒഫീഷ്യൽ വിവാദ എൽബിഡബ്ല്യു കോളിലൂടെ പുറത്താക്കിയത്.ബ്രെവിസിന്റെ ബോൾ കോഹ്‌ലിയുടെ പാഡിലാണോ ബാറ്റിലാണോ ആദ്യം തട്ടിയത് എന്ന കാര്യത്തിൽ സംശയം നിലനിന്നിരുന്നെങ്കിലും ഫീൽഡ് അമ്പയർ ഔട്ട് വിളിക്കുകയായിരുന്നു. തുടർന്ന്, കോഹ്‌ലി ഡിആർഎസ് ആവശ്യപ്പെട്ടു. എന്നാൽ, റിപ്ലൈ ദൃശ്യങ്ങളിൽ തെളിവുകൾ അനിശ്ചിതത്വത്തിലാണെന്നും യഥാർത്ഥ വിധിയിൽ സ്‌റ്റേ ചെയ്യാൻ തേർഡ് അമ്പയർ തീരുമാനിക്കുകയും ചെയ്തു.

തേർഡ് അമ്പയർ ഓൺ-ഫീൽഡ് കോൾ മറികടക്കാത്തതിനെത്തുടർന്ന് കോഹ്‌ലി നിരാശനായി. 48 റൺസെടുത്ത ശേഷം കോഹ്‌ലി രോഷാകുലനായിയാണ്‌ പവലിയനിലേക്ക് മടങ്ങിയത്. ഈ വിധിയിൽ ആരാധകർക്കും ഭിന്നാഭിപ്രായമാണ്. ഇപ്പോഴിതാ, ഈ അവസരം മുതലെടുത്ത് ഐസ്‌ലാൻഡ് ക്രിക്കറ്റ് അസോസിയേഷൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ്.

“ഫീൽഡ് അമ്പയർമാർക്ക് ഇൻസൈഡ് എഡ്ജും പന്ത് ബാറ്റിലോ പാഡിലോ ആദ്യം തട്ടിയിത് എന്നോ കണ്ടെത്തുന്നത് എളുപ്പമല്ല. എന്നാൽ, സ്ലോ-മോഷൻ റീപ്ലേകളുടെയും അൾട്രാ എഡ്ജ് പോലുള്ള സാങ്കേതികവിദ്യയുടെയും പ്രയോജനം ഉപയോഗിച്ച് ഓരോ ടിവി അമ്പയർക്കും ശരിയായ കോൾ ചെയ്യാൻ കഴിയണം. ബിസിസിഐ, ഫ്ലൈ ഓവർ ചെയ്യാൻ തയ്യാറുള്ള പരിശീലനം ലഭിച്ചിട്ടുള്ള അമ്പയർമാർ ഞങ്ങളുടെ കൈവശമുണ്ട്,” ഐസ്‌ലാൻഡ് ക്രിക്കറ്റ് ട്വീറ്റ് ചെയ്തു.