ഒറ്റകയ്യൻ വിസ്മയവുമായി വിരാട് കോഹ്ലി 😱കണ്ണുതള്ളിച്ച ക്യാച്ചിൽ ഞെട്ടി ക്രിക്കറ്റ്‌ ലോകം

ഐപിൽ പതിനഞ്ചാം സീസണിൽ ബാറ്റ് കൊണ്ട് തന്റെ യഥാർത്ഥ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും ഒരിക്കൽ കൂടി താൻ ലോകത്തെ മികച്ച ഫീൽഡർ എന്നത് തെളിയിക്കുകയാണ് വിരാട് കോഹ്ലി. വളരെ ആവേശകരമായി മുന്നോട്ട് പോയ ഡൽഹിക്ക് എതിരായ മത്സരത്തിൽ ബാംഗ്ലൂരിന് ജയം ഒരുക്കിയത് വിരാട് കോഹ്ലി സൂപ്പർ ക്യാച്ച്

ഡൽഹി ക്യാപിറ്റൽസ് ഇന്നിങ്സിൽ കരുത്തായി മാറിയ റിഷാബ് പന്ത് ക്യാച്ചാണ് ഒറ്റകൈയിൽ വിരാട് കോഹ്ലി സ്വന്തമാക്കിയത്. മനോഹരമായ ഷോട്ടുകളിൽ കൂടി മുന്നേറിയ റിഷാബ് പന്തിനെ മുപ്പത് വാര സർക്കിൾ ഉള്ളിൽ നിന്ന വിരാട് കൊഹ്‌ലി വലത്തേ സൈഡിലേക്ക് ഉയർന്ന് ചാടിയാണ് കൈകളിൽ ഒതുക്കിയത്.

ഒരുവേള കോഹ്ലി ഈ ഒരു ക്യാച്ച് വിശ്വസിക്കാൻ പോലും കാണികൾക്ക് അടക്കം സാധിച്ചില്ല.വെറും 17 ബോളിൽ നിന്നും 34 റൺസ്‌ അടിച്ച റിഷാബ് പന്ത് ഒരുവേള ഡൽഹിയെ ജയത്തിലേക്ക് എത്തിക്കുമെന്നാണ് എല്ലാവരും തന്നെ വിചാരിച്ചത് എങ്കിലും വായുവിൽ ഉയർന്ന് ചാടിയ വിരാട് കോഹ്ലി ഈ ഒരു ബോൾ അസാധ്യ ക്യാച്ചിൽ കൂടി കരസ്ഥമാക്കി.

കോഹ്ലി ഈ ക്യാച്ച് നേടിയ ശേഷം കാണികളിൽ ഒരാളായി നിന്ന ഭാര്യ അനുഷ്ക ശർമ്മയെ കൈകാട്ടി സംസാരിച്ചത് വളരെ മനോഹരമായ കാഴ്ചയായി മാറി. അതേസമയം കോഹ്ലി മത്സരത്തിൽ റൺ ഔട്ട് രൂപത്തിൽ പുറത്തായി.ഏഴാം ഓവറിൽ ഓൾറൗണ്ടർ ലളിത് യാദവിന്റെ ഒരു ഡയറക്റ്റ് ഹിറ്റ്‌ ആണ് മുൻ ആർസിബി ക്യാപ്റ്റന്റെ ഇന്നിംഗ്സിന് അവസാനം കുറിച്ചത്. ടൂർണമെന്റിൽ രണ്ടാം തവണയാണ്‌ വിരാട് കോഹ്‌ലി റണ്ണൗട്ടാവുന്നത്.

Rate this post