ഹേറ്റേഴ്‌സിന് വിശ്രമിക്കാം വിരാട് കോഹ്ലി ഈസ്‌ ബാക്ക് 😍😍പഴയ കോഹ്ലിയായി താരം

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022-ലെ 67-ാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിന് ജയം. 8 വിക്കറ്റിനാണ് നിർണായക മത്സരത്തിൽ ആർസിബി വിജയം നേടിയത്. ജയത്തോടെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്ത് തുടരുന്ന ആർസിബി പ്ലേ ഓഫ് സാധ്യതകൾ ശക്തമായി നിലനിർത്തി. പ്രതാപകാലത്തെ പ്രകടനത്തെ ഓർമിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്ലിയാണ് ആർസിബിയുടെ വിജയശിൽപ്പി.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ്, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അർധസെഞ്ചുറി മികവിലാണ് 20 ഓവറിൽ 168 റൺസ് കണ്ടെത്തിയത്. 47 പന്തിൽ 4 ഫോറും 3 സിക്സും സഹിതം 131.91 സ്ട്രൈക്ക് റേറ്റോടെ ഹാർദിക് 62* റൺസ് നേടി പുറത്താകാതെ നിന്നു. ഹാർദിക്കിനൊപ്പം ഓപ്പണർ വ്രിദ്ധിമാൻ സാഹ (31), ഡേവിഡ് മില്ലർ (34), റാഷിദ് ഖാൻ (6 പന്തിൽ 19) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് വേണ്ടി ഓപ്പണർമാരായ വിരാട് കോഹ്ലിയും ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലിസിസും മികച്ച രീതിയിലാണ് ഇന്നിംഗ്സിന് തുടക്കമിട്ടത്. വിരാട് കോഹ്ലി തുടക്കം മുതൽ ആക്രമിച്ചു കളിച്ചപ്പോൾ ഡ്യൂപ്ലിസിസ് അൽപ്പം ഡിഫെൻഡ് ചെയ്താണ് കളിച്ചത്. ഫോം വീണ്ടെടുത്ത വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ശൈലിയിലും വ്യത്യാസം ഉണ്ടായിരുന്നു. പഴയകാല വിരാട് കോഹ്‌ലിയെ തങ്ങൾക്ക് തിരിച്ചു ലഭിച്ചു എന്നാണ് മത്സരശേഷം ആരാധകരും പറയുന്നത്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തന്റെ ആക്രമണോത്സുകമായ സ്വഭാവം കോഹ്ലി പ്രകടിപ്പിച്ചത്. ഇന്നിംഗ്സിന്റെ 4-ാം ഓവറിൽ ഹർദിക് പാണ്ഡ്യക്കെതിരെ സ്ക്വയർ ലെഗിലേക്ക് ഒരു ഫ്ലിക് ഷോട്ടിലൂടെ ബൗണ്ടറി കണ്ടെത്തിയ കോഹ്‌ലി, ഹാർദിക്കിന് നേരെ ‘ഗോ ഗോ’ എന്ന ആക്ഷൻ കാണിച്ച് പരിഹസിക്കുന്നതും മത്സരത്തിനിടയിൽ കാണാനിടയായി. 54 പന്തിൽ 8 ഫോറും 2 സിക്സും സഹിതം 135.19 സ്ട്രൈക്ക് റേറ്റിൽ 73 റൺസാണ് കോഹ്‌ലി നേടിയത്.

Rate this post