വിരാട് കോഹ്ലിക്ക് ഗാർഡ് ഓഫ് ഹോണർ 😱സർപ്രൈസ് ഗിഫ്റ്റിൽ കണ്ണുതള്ളി കോഹ്ലി :ഞെട്ടിച്ച് രോഹിത്തും ടീമും

ശ്രീലങ്കക്ക് എതിരായ ടെസ്റ്റ്‌ ക്രിക്കറ്റ് പരമ്പരയിൽ പൂർണ്ണ ജയം ലക്ഷ്യമിടുന്ന രോഹിത് ശർമ്മക്കും ടീമിനും ഇപ്പോൾ പുരോഗമിക്കുന്ന മോഹാലി ടെസ്റ്റിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ലഭിക്കുന്നത് ഗംഭീര തുടക്കം.രണ്ടാം ദിനം 574 റൺസ്‌ എന്നുള്ള വമ്പൻ ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക് എത്തിയ ഇന്ത്യൻ ടീം ലങ്കയുടെ നാല് മുൻ നിര വിക്കറ്റുകൾ വീഴ്ത്തി അധിപത്യം നേടി കഴിഞ്ഞു.

അതേസമയം രണ്ടാം ദിവസം മോഹാലി ടെസ്റ്റിൽ ഏറ്റവും മനോഹര കാഴ്ചയായി മാറിയത് ലങ്കൻ ഇന്നിങ്സിൽ ബൗൾ ചെയ്യാനുള്ള ഇന്ത്യൻ താരങ്ങൾ വരവ് തന്നെയാണ്. ഒന്നാം ഇന്നിങ്സിൽ എട്ട് വിക്കറ്റുകൾ നഷ്ടത്തിൽ 574 എന്നുള്ള സ്കോറിൽ ഇന്ത്യൻ ടീം ഡിക്ലയർ ചെയ്തപ്പോൾ മറുപടി രണ്ടാം സെക്ഷനിൽ ലങ്കൻ ടീം ബാറ്റിങ് ആരംഭിച്ച്.എന്നാൽ ഫീൽഡിങ് ഇറങ്ങും മുൻപായി ഇന്ത്യൻ താരങ്ങൾ എല്ലാം നായകനായ രോഹിത് ശർമ്മയുടെ നേത്രത്വത്തിൽ തന്റെ നൂറാം ക്രിക്കറ്റ് ടെസ്റ്റ്‌ മത്സരം കളിക്കുന്ന വിരാട് കോഹ്ലിക്ക് ഗ്രൗണ്ടിലേക്ക് നൽകിയത് റോയൽ എൻട്രി.

വിരാട് കോഹ്ലിയേ ഗ്രൗണ്ടിലേക്ക് ഗാർഡ് ഓഫ് ഹോണർ നൽകിയാണ് ഇന്ത്യൻ ടീം താരങ്ങൾ എല്ലാം തന്നെ സ്വീകരിച്ചത്. ഒരുവേള കോഹ്ലിയേ ഒന്നും തന്നെ അറിയിക്കാതെയാണ് രോഹിത് ശർമ്മയും ഇന്ത്യൻ ടീം സഹതാരങ്ങളും ഇക്കാര്യം പ്ലാൻ ചെയ്തത്. എന്നാൽ ആദ്യമേ ഗ്രൗണ്ടിലേക്ക് പ്രവേശിച്ച കോഹ്ലി അവരുടെ പ്ലാൻ തകർത്തെങ്കിലും പിന്നീട് രോഹിത് ആവശ്യപ്രകാരം കോഹ്ലി ബൗണ്ടറി ലൈനിനും പിറകിലേക്ക് പോയി. പിന്നീടാണ് രോഹിത് ശർമ്മയും ടീമും കോഹ്ലിക്ക് ഗാർഡ് ഓഫ് ഹോണർ ബഹുമാനം നൽകിയത്.