കോഹ്ലിക്ക് ആദരവ് നൽകി ബിസിസിഐ 😱വൈകാരികനായി താരം :കാണാം വീഡിയോ

ക്രിക്കറ്റ് പ്രേമികൾ എല്ലാം കാത്തിരുന്ന ഇന്ത്യ :ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്‌ മത്സരത്തിന് മോഹലിയിൽ ആവേശ തുടക്കം. രോഹിത് ശർമ്മ നായകനായി എത്തുന്ന ആദ്യത്തെ ടെസ്റ്റ്‌ മത്സരത്തിന് ഭംഗിയായി വിരാട് കോഹ്ലി തന്റെ ടെസ്റ്റ്‌ കരിയറിലെ നൂറാമത്തെ ടെസ്റ്റ്‌ മത്സരമാണ് ഇന്ന് കളിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ കിംഗ് എന്നുള്ള വിശേഷണം ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കിയ വിരാട് കോഹ്ലിക്ക് ഇന്ത്യൻ ടീം മാനേജ്മെന്റും ബിസിസിഐയും ചേർന്ന് നൽകിയത് മനോഹരമായ സ്വീകരണം.

മത്സരത്തിന് മുൻപായി വിരാട് കോഹ്ലിക്ക് നൂറാം ടെസ്റ്റിൽ ആദരവായി ഇന്ത്യൻ ടീം ഒരുക്കിയ സമ്മാനമാണ് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്‌ സമ്മാനിച്ചത്. ഇന്ത്യൻ ടീം താരങ്ങൾ എല്ലാം സന്നിഹിതരായ ചടങ്ങിൽ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിൽ നിന്നും സമ്മാനം ഏറ്റുവാങ്ങിയ കോഹ്ലി വളരെ വൈകാരികനായിട്ടാണ് കാണപ്പെട്ടത്. ഭാര്യ അനുഷ്ക ശർമ്മയും ഈ ഒരു മനോഹര ചടങ്ങിൽ വിരാട് കോഹ്ലിക്ക് ഒപ്പം തന്നെ സജീവമായിരുന്നു. ഭാര്യയെ ആലിംഗനം ചെയ്ത് തന്റെ ഈ മനോഹരമായ നിമിഷം ആഘോഷമാക്കി മാറ്റിയ കോഹ്ലി നൂറാം ടെസ്റ്റ്‌ മത്സരം കളിക്കുന്ന പന്ത്രണ്ടാം ഇന്ത്യൻ താരമായി മാറി.

അതേസമയം കോഹ്ലിക്ക് സമ്മാനം നൽകിയ ശേഷം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്‌ പറഞ്ഞ വാക്കുകൾ വളരെ ശ്രദ്ധേയമായി.”വളരെ ആശംസകൾ വിരാട് കോഹ്ലി ണിന്റെ ഈ നൂറാം ടെസ്റ്റ്‌ എന്നുള്ള നേട്ടത്തിൽ. നമ്മൾ ഡ്രെസ്സിഗ് റൂമിൽ എന്നും പറയുന്നത് പോലെ ഇത്‌ ഇരട്ടിയാക്കി മാറ്റൂ “രാഹുൽ ദ്രാവിഡ് വാചാലനായി.രാഹുൽ ദ്രാവിഡ്‌ ആശംസകൾക്ക് മറുപടി നൽകിയ കോഹ്ലി ബിസിസിഐക്കും ഒപ്പം ഇന്ത്യൻ ടീമിനും ഈ ഒരു സമ്മാനത്തിനും ഈ ഒരു മനോഹർ മുഹൂർത്തത്തിനും നന്ദി പറഞ്ഞു. കൂടാതെ തന്റെ ബാല്യകാലത്ത ഹീറോ കൂടിയായ ദ്രാവിഡ്‌ നിന്നും നൂറാം ടെസ്റ്റ്‌ ക്യാപ്പ് നേടാൻ കഴിഞ്ഞതിൽ സന്തോഷവും വിശദമാക്കി.

India (Playing XI): Rohit Sharma(c), Mayank Agarwal, Hanuma Vihari, Virat Kohli, Shreyas Iyer, Rishabh Pant(w), Ravindra Jadeja, Ravichandran Ashwin, Jayant Yadav, Mohammed Shami, Jasprit Bumrah