ഈ നാല് റൺസ്‌ എനിക്ക് വേണ്ട 😱😱😱മാന്യതയുടെ രൂപമായി വിരാട് കോഹ്ലി

ഐപിഎൽ 2022-ന്റെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടുകയാണ്. മത്സരത്തിനിടെ, ആർസിബിയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി നിസ്വാർത്ഥ ക്രിക്കറ്റിന്റെ ഉജ്ജ്വലമായ മാതൃക പുറത്തെടുത്തു. ‘ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ്’ എന്ന് പറയുന്നതിന്റെ അക്ഷരാർത്ഥത്തിലുള്ള പ്രതീകാത്മക പ്രവർത്തിയാണ് വിരാട് കോഹ്ലി പ്രകടിപ്പിച്ചത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി വിരാട് കോഹ്‌ലിയും ഫാഫ് ഡു പ്ലെസിസും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തു. ട്രെന്റ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിൽ കോഹ്‌ലി സ്‌ക്വയർ ലെഗിലേക്ക് പന്ത് പറത്തി അതിവേഗ സിംഗിളിനായി ഓടി. ഫീൽഡിംഗ് പൊസിഷനിലുണ്ടായിരുന്ന ജോസ് ബട്ട്‌ലർ പന്ത് വിദഗ്ധമായി ശേഖരിക്കുകയും, ശേഷം പന്ത് നോൺ സ്‌ട്രൈക്കറുടെ എൻഡിലേക്ക് എറിയുകയും ചെയ്തു.

എന്നാൽ, സ്റ്റംപിൽ നിന്ന് അകന്നു മാറിയ പന്ത്, ക്രീസ് മറികടന്ന കോഹ്‌ലിയുടെ കാലിൽ തട്ടി ലോംഗ് ഓഫിലേക്ക് വ്യതിചലിച്ചു. പക്ഷെ, മികച്ച ക്രിക്കറ്റിന്റെ സ്പിരിറ്റ് പ്രകടിപ്പിച്ച കോഹ്ലി ഓവർത്രോക്കായി ഓടേണ്ടെന്ന് തീരുമാനിച്ചു. പന്ത് കോഹ്‌ലിയുടെ കാലിൽ തട്ടി ബൗണ്ടറി ലൈനിന് സമീപത്തേക്ക് പോയപ്പോൾ തന്നെ മുൻ ആർസിബി ക്യാപ്റ്റൻ കൈ ഉയർത്തി താൻ ഇനി ഓടില്ല എന്ന് കാണിച്ചു.

എന്നിരുന്നാലും, തൊട്ടടുത്ത ഓവറിൽ പ്രസിദ് കൃഷ്ണയുടെ ബോളിൽ വിക്കറ്റ്കീപ്പർ സഞ്ജു സാംസണ് ക്യാച്ച് നൽകി 7 റൺസ് മാത്രമെടുത്ത കോഹ്‌ലി നിരാശപ്പെടുത്തി.

Rate this post