ഏപ്രിൽ 23 ശാപം ഡേ!! ഡക്കിൽ വീണ്ടും ആറാടി വിരാട് കോഹ്ലി

വിരാട് കോഹ്‌ലി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നയിക്കുന്നത് തുടർന്നു കൊണ്ടിരിക്കുകയാണ്.2021 ലെ റോൾ ഉപേക്ഷിച്ചതിന് ശേഷം ആദ്യമായി ഈ ആഴ്ച ആദ്യം പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ടീമിനെ നയിച്ചതിനു ശേഷം രാജസ്ഥാൻ റോയൽസിനെതിരെയും ടീമിനെ നയിക്കാൻ കോഹ്‌ലിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.ഹോം മത്സരത്തിൽ പച്ച ജേഴ്‌സി ധരിച്ചു ബാറ്റിങ്ങിനിറങ്ങിയ കോഹ്‌ലിയെ ട്രെന്റ് ബോൾട്ട് ഗോൾഡൻ ഡക്കിന് പുറത്താക്കി.

2019 ലോകകപ്പിൽ പുറത്താക്കിയ അതെ രീതിയിലാണ് ഇന്നത്തെ മത്സരത്തിലും ബോൾട്ട് കോലിയെ വിക്കറ്റിന് മുന്നിൽ കുടുക്കിയത്.ബോൾട്ടിന്റെ നൂറാം ഐപിഎൽ വിക്കറ്റ് കൂടിയായിരുന്നു ഇത്.അതിൽ 46 എണ്ണം പവർപ്ലേയിലും 21 എണ്ണം ആദ്യ ഓവറിൽ തന്നെയുമാണ്.ബെംഗളൂരുവിൽ ടോസ് നേടിയ ആർആർ ക്യാപ്റ്റൻ സഞ്ജു സാംസൺ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തതിന് ശേഷമുള്ള മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ ഇത് സംഭവിച്ചു. ബോൾട്ട് എറിഞ്ഞ ഇൻസ്വിംഗർ ഫ്ലിക് ഷോട്ടിന് സർമാനിച്ചെങ്കിലും കോലിയുടെ ബാറ്റിൽ കൊള്ളാതെ പാഡിൽ കൊണ്ടു.ബോൾട്ട് അപ്പീൽ ചെയ്തു, അമ്പയർ മൈക്കൽ ഗോഫിന് വിരൽ ഉയർത്തുന്നതിൽ യാതൊരു സംശയവുമിണ്ടായിരുന്നില്ല.

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള 2019 ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ ഹോ ബോൾട്ട് കോഹ്‌ലിയെ പുറത്താക്കിയതിന് സമാനമാണ് ഈ പുറത്താക്കൽ. ബോൾട്ടിൽ നിന്ന് ഫുൾ ലെങ്ത്, മിഡിൽ സ്റ്റമ്പിൽ കോഹ്‌ലി അതേ ഷോട്ടിനു ശ്രമിച്ചു പുറത്തായി. ഐപിഎല്ലിൽ കോഹ്‌ലിയുടെ പത്താം ഡക്കാണിത് ,അതിൽ ഏഴ് ഗോൾഡൻ ഡക്കുകൾ ഉണ്ടായിട്ടുണ്ട്. ക്യാപ്ടനായിരുന്നപ്പോൾ ആറ് തവണ കോഹ്‌ലി പൂജ്യത്തിനു പുറത്തായിട്ടുണ്ട്.

ഈ റെക്കോഡില്‍ ഹര്‍ഭജന്‍ സിങ്ങിനും സുനില്‍ നരെയ്‌നുമൊപ്പമാണ് കോലി. റാഷിദ് ഖാൻ മാത്രമേ കോലിയെക്കാൾ കൂടുതൽ ഗോൾഡൻ ഡക്കുകൾ ഐഎപിഎല്ലിൽ നേടിയിട്ടുള്ളു.ഗ്രീന്‍ ജേഴ്‌സിയില്‍ കളിച്ച രണ്ട് മത്സരത്തിലും കോലി ഗോള്‍ഡന്‍ ഡെക്കായി എന്നതാണ് എടുത്തു പറയേണ്ടത്. ഏപ്രില്‍ 23ന് കോലി കളിച്ചപ്പോള്‍ മൂന്ന് തവണയാണ് അദ്ദേഹം ഡെക്കിന് പുറത്തായത്.

Rate this post