പുഷ്പയൊക്കെ മാറി നിൽക്ക് 😱വേറെ ലെവൽ കോഹ്ലി ഡാൻസ് (കാണാം വീഡിയോ )

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിൽ സർവ്വ അധിപത്യം ഉറപ്പിച്ച് രോഹിത് ശർമ്മയും സംഘവും. ഇന്നലെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ 44 റൺസ്‌ ജയം സ്വന്തമാക്കിയ ഇന്ത്യൻ ടീം ഇതോടെ പരമ്പരയിൽ 2-0ന് മുന്നിലേക്ക് എത്തി.

എന്നാൽ ജയത്തിനിടയിലും ഏറ്റവും നിരാശ ഇന്ത്യൻ ടീമിന് സമ്മാനിച്ചത് സീനിയർ താരമായ വിരാട് കോഹ്ലി മോശം ബാറ്റിങ് ഫോം തന്നെയാണ്. ഇക്കഴിഞ്ഞ രണ്ട് വർഷകാലമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സെഞ്ച്വറി പോലും നേടാൻ കഴിയാതെ വിഷമിക്കുന്ന കോഹ്ലി ഇന്നലെ നടന്ന മത്സരത്തിൽ 18 റൺസിനാണ് പുറത്തായത്. ഒന്നാം ഏകദിനത്തിലും സമാനമായ രീതിയിൽ കോഹ്ലി 8 റൺസിൽ പുറത്തായിരുന്നു. ഇതോടെ കോഹ്ലിയുടെ സെഞ്ച്വറിക്കായി കാത്തിരിപ്പ് തുടരുകയാണ്.

അതേസമയം ഇന്നലെ മനോഹരമായ ഫീൽഡിങ് മികവിലും കൂടാതെ താരങ്ങൾക്ക് എല്ലാം തന്നെ കൊടുത്ത രീതിയിലും വളരെ കയ്യടികൾ നേടി. ഇന്നലെ നിർണായക സമയത്ത് മനോഹരമായ ക്യാച്ചിൽ കൂടിയാണ് ഓഡിയൻ സ്മിത്ത് വിക്കറ്റ് നേട്ടത്തിൽ കോഹ്ലി പങ്കാളിയായത്.എന്നാൽ ഇന്നലെ മത്സരത്തിനിടയിൽ ആവേശവാനായി കൂടി കാണപ്പെട്ട കോഹ്ലി ചില ഡാൻസ് സ്റ്റെപ്പുകൾ കളിക്കുന്നത് നമുക്ക് കാണാൻ സാധിച്ചു.

മത്സരത്തിൽ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുന്നതിനിടയിലാണ് വിരാട് കോഹ്ലി എല്ലാവരെയും അത്ഭുതപ്പെടുത്തി ചില നൃത്ത ചുവടുകൾ പുറത്തെടുത്തത്. പുഷ്പ സിനിമയിലെ സമാന ഡാൻസ് എന്നാണ് ആരാധകർ എല്ലാം ഈ വീഡിയോ ഏറ്റെടുക്കുന്നത്.