ദേഹത്തേക്ക് ബോൾ എറിഞ്ഞ് യുവ താരം 😱😱ക്ഷമ ചോദിച്ച് മുകേഷ് ചൗധരി!!! കാണാം വീഡിയോ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ റൺഔട്ടാക്കാനുള്ള ശ്രമത്തിനിടെ വിരാട് കോഹ്‌ലിയുടെ ദേഹത്തേക്ക് പന്തെറിഞ്ഞതിൽ ഉടൻ മാപ്പ് പറഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്‌സ് പേസർ മുകേഷ് ചൗധരി. ഐ‌പി‌എൽ 2022-ൽ അരങ്ങേറ്റത്തിന് അവസരം ലഭിച്ച ചൗധരി ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. സി‌എസ്‌കെയ്‌ക്കായി ബൗളിംഗ് ഓപ്പൺ ചെയ്യുന്ന ഇടങ്കയ്യൻ സീമർ, സീസണിൽ ഇതുവരെ എട്ട് മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ നേടി.

ആർസിബിക്കെതിരായ മത്സരത്തിലേക്ക് വന്നാൽ, 3 ഓവറിൽ വിക്കറ്റ് നേട്ടമില്ലാതെ 30 റൺസ് വഴങ്ങിയ ചൗധരി, മികച്ച ഫീൽഡിംഗ് പ്രകടനമാണ് പുറത്തെടുത്തത്. സ്ഥിരമായി ക്യാച്ച് നഷ്ടപ്പെടുത്തവൻ എന്ന വിമർശനങ്ങൾക്ക് മറുപടിയാണ്, രജത് പട്ടിദാറിനെ പുറത്താക്കാൻ ചൗധരി നടത്തിയ റണ്ണിംഗ് ക്യാച്ച്. പ്രകടനങ്ങൾക്ക് പുറമെ മത്സരത്തിനിടെ ക്രിക്കറ്റിന്റെ മാന്യതക്ക് ചേർന്ന ഒരു പ്രവർത്തിയും ചൗധരിയുടെ ഭാഗത്ത്‌ നിന്ന് വന്നു.

ഇന്നിംഗ്സിന്റെ ഒന്നാം ഓവറിലെ അവസാന ബോളിൽ, ചൗധരിയുടെ സ്വിംഗ് നിയന്ത്രിക്കാൻ ക്രീസിൽ നിന്ന് മുന്നോട്ട് കയറി ഒരു ഷോട്ട് എടുക്കാനാണ് കോഹ്‌ലി ശ്രമിച്ചത്. എന്നാൽ, പന്ത് തിരികെ ചൗധരിയുടെ കൈകളിൽ തന്നെ എത്തുകയും, കോഹ്‌ലി ക്രീസിൽ ഇല്ല എന്ന് ശ്രദ്ധയിൽപ്പെട്ട ഉടനെ ചൗധരി പന്ത് സ്റ്റംപ് ലക്ഷ്യമാക്കി എറിയുകയും ചെയ്തു. എന്നാൽ, നിർഭാഗ്യവശാൽ പന്ത് കോഹ്‌ലിയുടെ ദേഹത്താണ് തട്ടിയത്.

ഉടനെ, ചൗധരി കോഹ്‌ലിയോട് മാപ്പ് ചോദിക്കുന്ന തരത്തിലുള്ള ആക്ഷൻ കാണിക്കുകയും, കോഹ്‌ലി തിരികെ ചിരിച്ചുക്കൊണ്ട് തമ്പ്സ് അപ്പ്‌ നൽകുകയും ചെയ്തു. 33 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 30 റൺസാണ് 33-കാരനായ കോഹ്‌ലി മത്സരത്തിൽ നേടിയത്. അങ്ങനെ തൻ്റെ ടീമിന് മികച്ച തുടക്കം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.