ബെയർസ്റ്റോയെ വിരട്ടി കോഹ്ലി!! ഇടപെട്ട് അമ്പയർമാർ : വീഡിയോ കാണാം

ഇന്ത്യ : ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം അത്യന്തം ആവേശകരമായിട്ടാണ് മൂന്നാം ദിനത്തിൽ പുരോഗമിക്കുന്നത്. രണ്ടാമത്തെ ദിവസം 5 വിക്കറ്റുകൾ നഷ്ടമായ ഇംഗ്ലണ്ടിന് മൂന്നാം ദിനം കരുത്തായി മാറിയത് ബെയർസ്റ്റോയുടെ ബാറ്റിങ്. താരം തുടക്കത്തിൽ അൽപ്പം പതറി എങ്കിലും പിന്നീട് തന്റെ ബാറ്റിംഗ് ഫോമിലേക്ക് ഉയരുകയായിരുന്നു. നേരത്തെ സ്റ്റോക്സ് വിക്കെറ്റ് മൂന്നാം ദിനം തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.

അതേസമയം മൂന്നാം ദിനത്തെ കളിയെ വളരെ അധികം നാടകീയമാക്കി മാറ്റിയത് ഇന്ത്യൻ താരമായ വിരാട് കോഹ്ലി തന്നെ.തുടക്ക ഓവറുകളിൽ തന്നെ ഇന്ത്യൻ പേസ് ജോഡിയായ ബുംറ : ഷമി അവരുടെ സ്വിങ്ങ് ആൻഡ്‌ സീം കണ്ടെത്തിയതോടെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻമാർ വിഷമത്തിലായി. എന്നാൽ ഈ ഒരു അവസരം മാക്സിമം ഉപയോഗിച്ച വിരാട് കോഹ്ലി സ്ലിപ്പിൽ നിന്നും ജോണി ബെയർസ്റ്റോയെ പ്രകോപിക്കാൻ തുടങ്ങി. കോഹ്ലി വാക്കുകൾ ഉടനെ തന്നെ ഒരു തർക്ക വിഷമായി മാറി. വിരാട് കോഹ്ലിക്ക്‌ മറുപടിയുമായി ബെയർസ്റ്റോ കൂടി രംഗത്ത് എത്തിയതോടെ രംഗം ഒരുവേള വഷളായി മാറി.

കോഹ്ലി ഒരുവേളക്ക്‌ ചില മാസ്സ് മറുപടികൾ അടക്കം നൽകിയത്തോടെ രണ്ട് താരങ്ങളും അടുത്തേക്ക് വന്ന് സംസാരിക്കുവാൻ തുടങ്ങി. ഉടനടി തന്നെ ഓൺ ഫീൽഡ് അമ്പയർ അടക്കം എത്തി താരങ്ങളെ സമാധാനപ്പെടുത്തി രംഗം ശാന്തമാക്കി. നേരത്തെ രണ്ടാം ദിവസം രണ്ട് താരങ്ങളും ചിരിച്ചുകൊണ്ട് ഒരു നർമ്മ സംഭാഷണം നടത്തിയിരുന്നു.

എന്നാൽ മൂന്നാം ദിനം ഇന്ത്യക്ക് മുൻപിൽ ഭീക്ഷണിയായി മാറിയത് ബെയർസ്റ്റോ: ബെൻ സ്റ്റോക്സ് സഖ്യം തന്നെ.പക്ഷേ ബെൻ സ്റ്റോക്സ് വിക്കെറ്റ് മനോഹരമായ ഒരു ക്യാച്ചിൽ കൂടി ക്യാപ്റ്റൻ ബുംറ സ്വന്തമാക്കി എതിർ ടീം ക്യാപ്റ്റനെ ഡ്രസ്സിംഗ് റൂമിലേക്ക് മടക്കി അയച്ചു.