രണ്ടാം കോഹ്ലി ജനിച്ച് കഴിഞ്ഞു 😱കോഹ്ലി പുറത്തിരുന്നാലും അത് ടീമിനെ ബാധിക്കില്ലെന്ന് സൂചന നൽകി മുൻ പരിശീലകൻ
വിരാട് കോഹ്ലിയുടെ ബാക്കപ്പ് ഓപ്ഷനായി ശ്രേയസ് അയ്യരെ ബാറ്റിംഗ് ലൈനപ്പിൽ 3-ആം സ്ഥാനത്തേക്ക് കൊണ്ടുവരാൻ മാനേജ്മെന്റ് നോക്കുകയാണെന്ന് മുൻ ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ കണക്കുകൂട്ടുന്നു. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടി20യിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത അയ്യർ 28 പന്തിൽ 57 റൺസ് നേടി, ഇന്ത്യൻ ടീമിനെ നിശ്ചിത 20 ഓവറിൽ 199 റൺസിന്റെ കൂറ്റൻ സ്കോറിൽ എത്തിക്കാൻ നിർണ്ണായക പങ്കുവഹിച്ചിരുന്നു.
വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ടി20 മത്സരത്തിലും ശ്രീലങ്കയുമായുള്ള പരമ്പരയിലും മുൻ ഇന്ത്യൻ നായകൻ കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ, 27 കാരനായ അയ്യർകഴിഞ്ഞ രണ്ട് ടി20 മത്സരങ്ങളിലും മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തത്. ഇതുവരെ 34 ടി20 മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അയ്യർ, 30.09 ശരാശരിയിൽ 137.06 സ്ട്രൈക്ക് റേറ്റോടെ നാല് അർധസെഞ്ചുറികൾ സഹിതം 662 റൺസ് നേടിയിട്ടുണ്ട്.
ശ്രേയസ് അയ്യരെ തുടർച്ചയായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറക്കുന്നത്, മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഒരു പകരക്കാരനെ ഭാവിയിലേക്ക് കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ പറഞ്ഞു. “ബെഞ്ച് ശക്തമാകുന്നു. ശ്രേയസിനെ 3-ാം നമ്പറിൽ തുടർച്ചയായി ബാറ്റ് ചെയ്യാൻ അയക്കുന്നു. വിരാട് കോഹ്ലിക്ക് ഭാവിയിൽ ടീമിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരേണ്ട എന്തെങ്കിലും സാഹചര്യം വന്നാൽ, അയ്യർക്ക് മൂന്നാം നമ്പറിൽ മികച്ച ഓപ്ഷനാകാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു. ടീം മാനേജ്മെന്റിന്റെ കാഴ്ചപ്പാടും അതുതന്നെയാണെന്നാണ് ഞാൻ കരുതുന്നത്,” സ്റ്റാർ സ്പോർട്സുമായുള്ള ഒരു സംഭാഷണത്തിൽ ബംഗാർ പറഞ്ഞു.
മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താനും അയ്യരുടെ ബാറ്റിംഗ് മികവിനെ അഭിനന്ദിച്ചു. “അയ്യർ ഫോമിലായിരിക്കുമ്പോൾ, അത് കാണാൻ രസകരമാണ്. അവൻ വലിയ ഷോട്ടുകൾ കളിക്കും, എന്നിരുന്നാലും, അവൻ മികച്ച ബാലൻസ് നിലനിർത്തുകയും ചെയ്യും. അത് അവന്റെ സ്വന്തം കഴിവാണ്,” പത്താൻ സ്പോർട്സ്കീഡയോട് പറഞ്ഞു.