കോഹ്ലിയ്ക്കും രോഹിതിനും ഇത് കരിയറിൽ ആദ്യം😮😮അപൂർവ്വങ്ങളിൽ അപൂർവ്വ സംഭവത്തിന് വേദിയായി ക്രിക്കറ്റ്‌ ലോകം

ഒരുപാട് ചരിത്രപരമായ സംഭവങ്ങൾ അരങ്ങേറിയ ഒന്നായിരുന്നു ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം. മത്സരത്തിൽ ശക്തരായ ഓസ്ട്രേലിയയോട് ആറു വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയം നേടിയത്. ഈ വിജയത്തോടെ ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്തുകയുണ്ടായി. ഒപ്പം പരമ്പരയിൽ 2-0ന് മുൻപിലെത്തി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ വർദ്ധിപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു മത്സരത്തിനിടെ അത്യപൂർവ്വമായ രണ്ട് സംഭവങ്ങളും ഉണ്ടാവുകയുണ്ടായി.

രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും രണ്ടാം ഇന്നിങ്സിലെ പുറത്താകലുകളാണ് അത്യപൂർവമായി മാറിയത്. ഇത് ആദ്യമായാണ് വിരാട് കോഹ്ലി തന്റെ ടെസ്റ്റ് കരിയറിൽ സ്റ്റമ്പ് ചെയ്തു പുറത്താകുന്നത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 31 പന്തുകളിൽ നിന്ന് 20 റൺസായിരുന്നു വിരാടിന്റെ സമ്പാദ്യം. ടോഡ് മാര്‍ഫിയുടെ പന്തിൽ മുൻപിലേക്ക് കയറി കളിക്കാൻ ശ്രമിച്ച വിരാടിനെ അലക്സ് കെയറി മത്സരത്തിൽ സ്റ്റമ്പ് ചെയ്യുകയാണ് ഉണ്ടായത്.

ഇതുപോലെ തന്നെയാണ് മത്സരത്തിൽ രോഹിത്തിന്റെ വിക്കറ്റ് വീണത്. രോഹിത്തിന്റെ ടെസ്റ്റ് കരിയറിൽ ഇതാദ്യമായാണ് അദ്ദേഹം റൺഔട്ടായി പുറത്താകുന്നത്. മത്സരത്തിൽ സഹ കളിക്കാരൻ ചേതെശർ പൂജാരയുമായി ഉണ്ടായ ചെറിയ ആശയക്കുഴപ്പത്തിന്റെ അടിസ്ഥാനത്തിൽ രോഹിത്തിന് കൂടാരം കയറേണ്ടി വരികയായിരുന്നു. എന്നിരുന്നാലും ഇന്നിംഗ്സിൽ 20 പന്തുകൾ നേരിട്ട രോഹിത് 31 റൺസ് നേടിയിട്ടുണ്ട്.

ഇത്തരം അപൂർവ്വ സംഭവങ്ങളുടെ കുത്തൊഴുക്ക് തന്നെ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും മത്സരത്തിൽ മികവാർന്ന പ്രകടനം തന്നെയാണ് ഇന്ത്യ കാഴ്ചവെച്ചത്. സ്പിന്നർമാരായ രവീന്ദ്ര ജഡേജയുടെയും അശ്വിന്റെയും നിറഞ്ഞാട്ടം ഇന്ത്യയുടെ വിജയത്തിൽ വലിയൊരു പങ്ക് തന്നെ വഹിക്കുകയുണ്ടായി. ഈ വിജയത്തോടെ ഇന്ത്യ പരമ്പര നേടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

3.3/5 - (15 votes)