
ഇവന്മാർ എന്താ കുട്ടികളോ 😳😳സ്റ്റോൺ പേപ്പർ സീസർ കളിച്ചു കോഹ്ലിയും മാക്സിയും!! വീഡിയോ
പലപ്പോഴും കളിക്കളത്തിൽ രസകരമായ സംഭവങ്ങൾ ആവിഷ്കരിക്കുന്നതിൽ ഏറ്റവും മുൻപന്തിയിലാണ് വിരാട് കോഹ്ലി. മുൻപും തന്റെ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പല പ്രവർത്തികളും കോഹ്ലി മൈതാനത്ത് ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നൊക്കെയും വ്യത്യസ്തമായ ഒരു സംഭവമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ നടന്നത്. മത്സരത്തിനിടെ വിരാട് കോഹ്ലിയും ഗ്ലെന്‍ മാക്സ്വെല്ലും സ്റ്റോൺ പേപ്പർ സിസേഴ്സ് കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
മത്സരത്തിൽ പഞ്ചാബ് കിംഗ്സിന്റെ ബാറ്റിംഗ് സമയത്താണ് ഇരുവരും ഈ രസകരമായ സംഭവത്തിൽ അണിനിരന്നത്. പഞ്ചാബ് ഇന്നിങ്സിലെ 11ആം ഓവറിൽ ജിതേഷ് ശർമയെ ഹർഷൽ പട്ടേൽ വിക്കറ്റിനു മുൻപിൽ കുടുക്കുകയുണ്ടായി. അമ്പയർ ഇത് ഔട്ട് വിധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ജിതേഷ് ശർമ റിവ്യൂ എടുക്കാൻ തയ്യാറാവുകയായിരുന്നു. അങ്ങനെ റിവ്യൂ ഫലം കാത്തുനിൽക്കുന്ന സമയത്താണ് വിരാട് കോഹ്ലിയും മാക്സ്വെല്ലും സ്റ്റോൺ പേപ്പർ സിസേഴ്സ് കളിച്ചത്. മൈതാനത്ത് ഇത്തരം രസകരമായ സംഭവങ്ങൾ പലപ്പോഴും ആവിഷ്കരിക്കാൻ കോഹ്ലി അതിമിടുക്കനാണ്.
മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു വിരാട് കോഹ്ലി കാഴ്ചവച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കോഹ്ലി ബാംഗ്ലൂരിനായി വളരെ പക്വതയാർന്ന ബാറ്റിംഗ് പ്രകടനമാണ് നടത്തിയത്. ഡുപ്ലസിക്കൊപ്പം ചേർന്ന് ആദ്യ വിക്കറ്റിൽ 97 പന്തുകളിൽ 137 റൺസായിരുന്നു കോഹ്ലി കൂട്ടിച്ചേർത്തത്. 47 പന്തിൽ 59 റൺസാണ് വിരാട് കോഹ്ലിയുടെ വ്യക്‌തിഗത സ്കോർ. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും ഒരു പടുകൂറ്റൻ സിക്സറും ഉൾപ്പെട്ടിരുന്നു. ഡുപ്ലസി മത്സരത്തിൽ 56 പന്തുകളിൽ 84 റൺസ് നേടുകയുണ്ടായി.
Virat Kohli and Glenn Maxwell were playing Stone Paper Scissors during the DRS. pic.twitter.com/DACAW0zOUH
— SubashMV (@SubashMV5) April 20, 2023
മറുപടി ബാറ്റിംഗിൽ പഞ്ചാബ് മോശം പ്രകടനമാണ് കാഴ്ചവച്ചത്. 30 പന്തുകളിൽ 46 റൺസ് നേടിയ പ്രഭ്സിംറാനും, 27 പന്തുകളിൽ 41 റൺസ് നേടിയ ജിതേഷ് ശർമയും മാത്രമാണ് പഞ്ചാബിനായി മത്സരത്തിൽ പോരാട്ടം നയിച്ചത്. മറ്റു ബാറ്റർമാരൊക്കെയും ഞൊടിയിടയിൽ കൂടാരം കേറിയപ്പോൾ പഞ്ചാബ് വിജയത്തിന് 24 റൺസ് അകലെ വീഴുകയായിരുന്നു. മത്സരത്തിൽ സിറാജ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി നാലു വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി.