മൂന്ന് ഫോർ ദേ ഔട്ട്‌😱😱നിരാശനാക്കി വിരാട് കോഹ്ലി!! ഇത് കരിയർ എൻഡോ

ഇന്ത്യ – ഇംഗ്ലണ്ട് ലോഡ്സ് ഏകദിന മത്സരത്തിലും ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലി നിരാശപ്പെടുത്തി. ഇംഗ്ലീഷ് പേസർമാർ തുടക്കത്തിൽ തന്നെ പിടിമുറുക്കിയപ്പോൾ, ഇന്ത്യയുടെ ബാറ്റിംഗ് നിര തകർന്നടിയുന്ന കാഴ്ച്ചയാണ് ക്രിക്കറ്റ്‌ ലോകം കണ്ടത്. ഇംഗ്ലണ്ട് ഉയർത്തിയ 247 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ, കനത്ത ബാറ്റിംഗ് തകർച്ച നേരിടുമ്പോഴാണ് വിരാട് കോഹ്‌ലിയും അവസരത്തിനൊത്ത് ഉയരാതെ മോശം ഫോം തുടർന്നത്.

ക്യാപ്റ്റൻ രോഹിത് ശർമ്മ (0), ശിഖർ ധവാൻ (9), ഋഷഭ് പന്ത് (0) എന്നിവർ തുടക്കത്തിൽ തന്നെ കൂടാരം കയറിയ സാഹചര്യത്തിലാണ്, എല്ലാ കണ്ണുകളും കോഹ്‌ലിയിലേക്ക് പതിഞ്ഞത്. മൂന്നാമനായി ഇറങ്ങിയ കോഹ്‌ലി മികച്ച നിലയിലാണ് ഇന്നിംഗ്സ് തുടങ്ങിയത്, ഇത്‌ വലിയ പ്രതീക്ഷ നൽകുകയും ചെയ്തു. എന്നാൽ, ഡേവിഡ് വില്ലി എറിഞ്ഞ ഇന്നിംഗ്സിന്റെ 12-ാം ഓവറിലെ രണ്ടാം ബോളിൽ കോഹ്‌ലിക്ക് അടിതെറ്റി.

വില്ലിയുടെ ഒരു ഗുഡ് ലെങ്ത് വൈഡ് ബോൾ, കോഹ്‌ലി ഡിഫെൻഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ, ബോൾ എക്സ്ട്രാ ബൗൺസ് ചെയ്യുകയും, കോഹ്ലിയുടെ ബാറ്റിൽ എഡ്ജ് ചെയ്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബട്ട്ലറുടെ കൈകളിലേക്ക് ഭദ്രമായി എത്തുകയും ചെയ്തു. ഇതോടെ, ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ വീണ്ടും നിരാശപ്പെടുത്തി വിരാട് കോഹ്‌ലി പവലിയനിലേക്ക് മടങ്ങി.

25 പന്തിൽ 3 ബൗണ്ടറികൾ സഹിതം 15 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. കോഹ്‌ലി കൂടി മടങ്ങിയതോടെ, 247 റൺസ് പിന്തുടരുന്ന ഇന്ത്യ കൂടുതൽ സമ്മർദ്ദത്തിലായി. മാത്രമല്ല, കോഹ്ലിയുടെ മോശം ഫോം ക്രിക്കറ്റ്‌ ലോകം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ടീമിന്റെ രക്ഷകനായി അവതരിക്കാൻ അവസരം ലഭിച്ചിട്ടും കോഹ്‌ലിക്ക് അത് മുതലെടുക്കാൻ സാധിക്കാതെ വന്നത് കോഹ്‌ലി ആരാധകരെയും നിരാശരാക്കി.