കോഹിനൂർ നായിക അപർണ വിവാഹിതയായി!! ആസിഫിന്റെ നായിക ഇനി റിനിൽന് സ്വന്തം… |kohineer actoress Aparna Vinod Marriage

ആസിഫ് അലിയുടെ കോഹിനൂരിൽ നായികയായി എത്തിയ അപര്‍ണ വിനോദ് വിവാഹിതയായി. കോഴിക്കോട് സ്വദേശിയായ റിനിൽരാജ് പി.കെ യാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ മാസം നടന്നിരുന്നു. നിന്നെ കണ്ടുമുട്ടിയ ദിവസമാണ് എല്ലാം തുടങ്ങിയത് എന്ന അടിക്കുറിപ്പിൽ പങ്കുവെച്ച വിവാഹ നിശ്ചയ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ട്രെഡിഷണൽ വിവാഹ വസ്ത്രത്തിൽ അതിസുന്ദരിയായിരുന്നു അപർണ വിനോദ്. വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികളുടെ പ്രിയങ്കരിയാണ് അപർണ വിനോദ്. 2015ൽ പുറത്തിറങ്ങിയ ഞാൻ നിന്നോട് കൂടെയാണ് എന്ന സിനിമയിലൂടെ അപർണ അഭിനയരംഗത്തിലേക്ക് എത്തിയത്.

ആസിഫ് അലിയുടെ കോഹിനൂരിലാണ് ആദ്യമായി നായികയാകുന്നത്. വിജയ് ചിത്രം ഭൈരവിയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത നടുവൻ എന്ന ചിത്രത്തിലാണ് അപർണ അവസാനം പ്രത്യക്ഷപ്പെടത്. ഡെയിസി എന്ന സെയില്‍സ് ഗേളിന്റെ റോളിലാണ് കോഹിനൂരിൽ അപര്‍ണ വിനോദ് പ്രത്യക്ഷപ്പെടത്. ആഗ്രഹങ്ങളും പ്രതീക്ഷകളും സാധ്യമാക്കാൻ എന്ത് വഴിയും സ്വീകരിക്കുന്ന ലൂയി എന്ന കഥാപാത്രത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവ വികസങ്ങളാണ് കോഹിനൂര്‍ പറഞ്ഞത്.

വിനയ് ഗോവിന്ദ് സംവിധാനം ചെയ്യത ചിത്രത്തില്‍ ഇന്ദ്രജിത്ത്, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, അജു വര്‍ഗ്ഗീസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം ചിത്രത്തില്‍ നായികയായി തിരഞ്ഞെടുത്തത് തനിക്ക് സര്‍പ്രൈസ് ആയിരുന്നുവെന്നും പക്ഷേ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ സംഭവിച്ചതെല്ലാം മറ്റൊരു തരത്തില്‍ ആയിരുന്നുവെന്നും അപര്‍ണ വെളിപ്പെടുത്തിയിരുന്നു. .

Rate this post