
ഒരു കുഞ്ഞ് മൊബൈലിൽ നിന്നും 10M സബ്സ്ക്രൈബേഴ്സിലേക്ക്.. കേരളത്തിലെ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേർസ് ഉള്ള ഫാമിലി | KL BRO BIJU RITHVIK Viral News
KL BRO BIJU RITHVIK Viral News Malayalam : KL ബിജു ഋത്വിക് ഫാമിലി എന്ന യുട്യൂബ് ചാനൽ ഇന്ന് 10 മില്യൺ സബ്സ്ക്രൈബ്ർസിനെ നേടിയിരിക്കുകയാണ്. കണ്ണൂർ ഭാഷയിൽ ശ്രദ്ധനേടിയ ഇവരുടെ വീഡിയോക്ക് ഒത്തിരി ആരാധകരാണുള്ളത്. ഒരു സാധാരണ കുടുംബമാണ് ഇവരുടേത്. ഋത്വിക് അമ്മ അച്ഛൻ അച്ഛമ്മ എന്നിവർ അടങ്ങിയതാണ് ഇവരുടെ കൊച്ചു കുടുംബം.
തന്റെ വീട്ടിലെ കൊച്ചു കൊച്ചു കാര്യങ്ങൾ രസകരമായ രീതിയിൽ അവതരിപ്പിക്കുന്നതാണ് ഇവരുടെ രീതി. ഷോർട്സ് ആയി ടോം ആൻഡ് ജെറി എന്ന സീരിസും ഇവർ പോസ്റ്റ് ചെയ്യാറുണ്ട്. ഒരു കുഞ്ഞു മൊബൈൽലിൽ ആണ് വീഡിയോ ഷൂട്ട് ചെയ്യാറ് പെട്ടന്നു തന്നെ പ്രേക്ഷക പ്രീതി ലഭിക്കും എന്ന് ഒന്നും കരുതിയിരുന്നില്ല എന്ന് അവർ അഭിമുഖത്തിൽ പറയുന്നുണ്ട്. ഈ കുടുംബത്തിന്റെ സ്നേഹവും വിനയവും തന്നെയാണ് ഇവരെ പ്രശംസക്കർഹമാക്കുന്നത്.

കേരളത്തിലെ ആളുകൾ മാത്രമല്ല ഇവർക്ക് സപ്പോർട്ടിനുള്ളത്. തമിഴ് നാട്, ആന്ധ്ര എന്നുവേണ്ട ഇന്ത്യക്ക് പുറത്തു നിന്നുപോലും ഇവർക്ക് സപ്പോർട്ടേഴ്‌സ് ഉണ്ട്. ഇത് തന്നെയാണ് ഇവരുടെ വിജയവും. മാന്യമായ ഫാമിലി വ്ലോഗ് എന്ന് പറയാവുന്ന വ്ലോഗ്. സബ്സ്ക്രൈബ്ർസ് കൂടുമ്പോൾ അഹങ്കാരവും ഒപ്പം വരുന്ന മറ്റു ഫാമിലി വ്ലോഗർസിനു മാതൃകയാണ് ഇവരുടെ വീഡിയോസ്. തുടക്കം മുതൽ 10 മില്യൺ സബ്സ്ക്രൈബ്ർസ് വരെ യാതൊരു മാറ്റവും ഈ കുടുംബത്തിന് വന്നിട്ടില്ല എന്നതാണ് ഇവരുടെ വിജയം. കേരളത്തിലെ ആദ്യത്തെ 10 മില്യൺ സബ്സ്ക്രൈബ്ർസ് നേടുന്ന ഫാമിലി വ്ലോഗർ ഇവരാണ്. ബഹളങ്ങൾ ഒന്നുമില്ലാതെ നാട്ടിൻപുരത്തെ നന്മ നിറഞ്ഞ അമ്മയും ബിജുവും കന്നഡക്കാരി കവിയും ഋത്വിക്കും അനുക്കുട്ടിയും ഇവരെല്ലാം ആണ് ഇവരുടെ വീഡിയോസിലെ പ്രത്യേകത.