കൊൽക്കത്തക്കുമുണ്ട് ലേഡി ഓക്ക്ക്ഷണർ 😱ഈ താരം ചില്ലറകാരിയല്ല

അടുത്തിടെ ബെംഗളൂരുവിൽ നടന്ന ടി20 ഐപിഎൽ ലേലത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ഫ്രാഞ്ചൈസിയുടെയും ഓക്ഷൻ ടേബിളിൽ കണ്ട പെൺകുട്ടി ആരാണെന്ന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റവും കൂടുതൽ തിരഞ്ഞ ഒരു ചോദ്യമാണ്. സാധാരണ ബോളിവുഡ് നടിയും, കെകെആർ സഹഉടമയുമായ ജൂഹി ചൗള ഇരിക്കുന്ന സീറ്റിലാണ് മറ്റൊരു പെൺകുട്ടിയെ കാണാൻ ഇടയായത്. ഷാരൂഖ് ഖാന്റെ മക്കളായ ആര്യൻ ഖാനും സുഹാന ഖാനും ഒപ്പമിരുന്നിരുന്ന ആ പെൺകുട്ടി, കെകെആർ സഹഉടമ ജൂഹി ചൗളയുടെ മകൾ ജാൻവി മേത്തയാണ്.

പ്രശസ്ത ബോളിവുഡ് നടി ജൂഹി ചൗളയും വ്യവസായി ജയ് മേത്തയും 1995 ഡിസംബറിലാണ് വിവാഹിതരായത്. ദമ്പതികളുടെ മകളാണ് ജാൻവി മേത്ത. ദമ്പതികൾക്ക് അർജുൻ മേത്ത എന്ന് പേരുള്ള ഒരു മകനുമുണ്ട്. 2001 ഫെബ്രുവരി 21 നാണ് ജാൻവി മേത്ത ജനിച്ചത്, ഇപ്പോൾ അവളുടെ പ്രായം 20 വയസ്സ്. മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിയാണ് മേത്ത. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലും പിന്നീട് ഇംഗ്ലണ്ടിലെ സറേയിലുള്ള ചാർട്ടർഹൗസ് സ്‌കൂളിലുമാണ് ജാൻവി മേത്ത പഠനം പൂർത്തിയാക്കിയത്.

ജാൻവി മേത്ത അവളുടെ സ്കൂളിൽ റാങ്ക് ഹോൾഡറായിരുന്നു. ഇപ്പോൾ, ബിരുദം ചെയ്യുന്ന ജാൻവി, പഠനത്തിൽ മിടുക്കിയാണ് എന്ന് അവളുടെ മുൻകാല പഠന നേട്ടങ്ങൾ തെളിയിക്കുന്നു.ഇപ്പോൾ മലബാർ ഹിൽസിലെ ഒരു ബഹുനില വീട്ടിലാണ് ജാൻവി മേത്ത, അവളുടെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത്. മുംബൈയിലെ ഏറ്റവും ആഡംബര ഭവനങ്ങളിലൊന്ന് ജൂഹി ചൗളയുടെ ഉടമസ്ഥതയിലാണെന്ന് വിശ്വസിക്കപ്പെടുന്നു.

ജാൻവി മേത്തയുടെ മാതാവ് ജൂഹി ചൗള പ്രശസ്ത ഇന്ത്യൻ നടിയും ചലച്ചിത്ര നിർമ്മാതാവും കൂടാതെ ഒരു സംരംഭകയുമാണ്. ഭർത്താവിനും ഷാരൂഖ് ഖാനുമൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമയാണ് ജൂഹി ചൗള. എന്നാൽ, ജാൻവി മേത്തയ്ക്ക് സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമില്ല, അവൾ ബിസ്സിനെസ്സിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നു. വിവോ ഐ‌പി‌എൽ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ജാൻവി മേത്ത. അവൾ അവളുടെ പിതാവിന്റെ ബിസിനസ്സുകളിലേക്ക്‌ ചായുന്നു.