ചെന്നൈയെ ചാമ്പി ശ്രേയസ് അയ്യരും ടീമും :ചാമ്പ്യൻമാർക്ക് തോൽവിയോടെ തുടക്കം |Match Report
ക്രിക്കറ്റ് ആരാധകരുടെ എല്ലാം സസ്പെൻസുകൾക്ക് ഒടുവിൽ ഐപിൽ പതിനഞ്ചാം സീസണിന് നാടകീയമായ തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് ടീമിനെ വിക്കറ്റിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തോൽപ്പിച്ചത്.കഴിഞ്ഞ ഐപിൽ ഫൈനലിലെ തോൽവിക്ക് ചെന്നൈ സൂപ്പർ കിങ്സ് ടീമിനോട് പകവീട്ടാൻ കൊൽക്കത്ത ടീമിന് സാധിച്ചപ്പോൾ പുത്തൻ നായകന്റെ കീഴിൽ ജയിക്കാനും അവർക്ക് സാധിച്ചു.
രണ്ട് ടീമുകളും ആദ്യത്തെ മത്സരത്തിൽ പുതിയ ക്യാപ്റ്റൻമാർക്ക് കീഴിലാണ് കളിക്കാൻ ഇറങ്ങിയത് എങ്കിലും എല്ലാ അർഥത്തിലും ചെന്നൈക്ക് മുകളിൽ അധിപത്യം ഉറപ്പിക്കാൻ ശ്രേയസ് അയ്യർക്കും ടീമിനും കഴിഞ്ഞു. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ചെന്നൈ ടോട്ടൽ വെറും 131 റൺസിൽ ഒതുങ്ങി. തുടക്ക ഓവറുകളിൽ തകർന്ന ചെന്നൈ ടീമിനായി മികച്ച പ്രകടനവുമായി തിളങ്ങിയത് മഹേന്ദ്ര സിംഗ് ധോണി മാത്രം.
വെറും 38 ബോളിൽ നിന്നും ഫിഫ്റ്റി അടിച്ച ധോണിയാണ് ടീം സ്കോർ 130 കടത്തിയത്. ഏഴ് ഫോറും ഒരു സിക്സ് അടക്കമാണ് ധോണി തന്റെ അർദ്ധ സെഞ്ച്വറി പിന്നിട്ടത്.അതേസമയം മറുപടി ബാറ്റിങ്ങിൽ രഹാനെ, ശ്രേയസ് അയ്യർ എന്നിവർ ബാറ്റിങ് പ്രകടനം കൊൽക്കത്തക്ക് ജയം ഒരുക്കിയാപ്പോൾ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈക്ക് തോൽവിയോടെ പുതിയ സീസൺ തുടക്കം കുറിക്കേണ്ടി വന്നു.
രഹാനെ (44 റൺസ് ), വെങ്കടേഷ് അയ്യർ (16 റൺസ് ),നിതീഷ് റാണ (21 റൺസ്)എന്നിവരാണ് കെ. കെ. ആർ ടീമിന്റെ ടോപ് സ്കോറർമാർ. ചെന്നൈ ടീമിനായി ബ്രാവോ മൂന്ന് വിക്കറ്റുകളുമായി തിളങ്ങി.നേരത്തെ കൊൽക്കത്തക്കായി ഉമേഷ് യാദവ് രണ്ടും റസ്സൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കെറ്റ് വീതവും വീഴ്ത്തി.