അവസാന ഓവറിൽ 20 റൺസ്‌ 😱😱അയർലാൻഡ് എതിരെ ത്രില്ലെർ ജയവുമായി കിവീസ്!! രക്ഷകനായി ബ്രേസ്വെൽ

അവസാന ബോൾ വരെ ആവേശവും സസ്പെൻസും നിറഞ്ഞുനിന്ന മത്സരത്തിൽ അയർലാൻഡ് എതിരെ ഒരു വിക്കറ്റിന്റെ ത്രില്ലിംഗ് ജയം സ്വന്തമാക്കി ന്യൂസിലാൻഡ് ടീം.ഏകദിന പരമ്പരയിലെ ഒന്നാമത്തെ കളിയിലാണ് കിവീസ് ടീം ഒരു വിക്കെറ്റ് ജയത്തിലേക്ക് എത്തിയത്.

ആദ്യം ബാറ്റ് ചെയ്ത അയർലാൻഡ് ടീം നേടിയ 300 റൺസിന് മറുപടിയായി ബാറ്റിങ് ആരംഭിച്ച കിവീസ് ടീം ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും സെഞ്ച്വറി നേടിയ ബ്രേസ്വെലാണ് ടീമിന്റെ രക്ഷകനായി മാറിയത്.6 വിക്കെറ്റ് നഷ്ടത്തിൽ 153 റൺസ്‌ എന്നുള്ള നിലയിൽ വമ്പൻ തകർച്ചയിലായ കിവീസ് ടീമിനായി ഏഴാം നമ്പറിൽ എത്തിയ ബ്രേസ്വെൽ 10 ഫോറും ഏഴ് സിക്സ് അടക്കം 82 ബോളിൽ 127 റൺസ്‌ നേടി.

അവസാന ഓവറിൽ 20 റൺസ്‌ വേണമെന്നിരിക്കെ താരം ടീമിന് സസ്പെൻസ് വിജയം ഒരുക്കുകയായിരുന്നു ഓവറിൽ 20 റൺസ്‌ വേണമെന്നിരിക്കെ ബ്രേസ്വെൽ താരം ഓവറിലെ ആദ്യത്തെ രണ്ട് ബോളിൽ ഫോറും ശേഷം മൂന്നാം ബോളിൽ സിക്സും നാലാം പന്തിൽ ഫോറും അഞ്ചാമത്തെ ബോളിൽ സിക്സും നേടി ടീമിന് ജയം ഒരുക്കി.

നേരത്തെ അയർലാൻഡ് ടീമിനായി യുവ താരമായ ഹാരി ടെക്ക്‌റ്ർ സെഞ്ച്വറി നേടിയിരുന്നു.117 ബോളിൽ 113 റൺസ്‌ പായിച്ച താരം തന്റെ മിന്നും ഫോം ഒരിക്കൽ കൂടി തുടരുകയായിരുന്നു. ഇന്ത്യക്ക് എതിരായ ടി :20 പരമ്പരയിലും താരം തിളങ്ങിയിരുന്നു.ഇന്നലത്തെ ജയത്തോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ 1-0ന് കിവീസ് മുന്നിലെത്തി. ജൂലൈ 12നാണ് രണ്ടാം ഏകദിനം.