വീണ്ടും നാണംകെടുത്തി ബൌളിംഗ് 😳😳വമ്പൻ തോൽവിയിൽ കിവീസ് ലീഡ്

ഇന്ത്യ : ന്യൂസിലാൻഡ് ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക് തുടക്കം. ഒന്നാം ഏകദിന മാച്ചിൽ ഇന്ത്യൻ ടീം വമ്പൻ തോൽവി വഴങ്ങിയപ്പോൾ ടി :20 ക്രിക്കറ്റ്‌ പരമ്പര നഷ്ടമായ പ്രതികാരം പൂർത്തിയാക്കി കിവീസ് സംഘം. ഇന്ത്യ : 306 /7(50 ഓവർ ), ന്യൂസിലാൻഡ് -309 /3 ( 47 .1 ഓവർ )

ടോസ് നേടിയ കിവീസ് ടീം ഇന്ത്യയെ ആദ്യം ബാറ്റിങ് അയച്ചപ്പോൾ ഇന്ത്യൻ ഓപ്പണിങ് ജോഡി ഇന്ത്യക്ക് സമ്മാനിച്ചത് സ്വപ്നതുല്യ തുടക്കം. ഒന്നാം വിക്കറ്റിൽ മറ്റൊരു സെഞ്ച്വറി കൂട്ടുകെട്ട് നേടി ഇരുവരും ഇന്ത്യക്ക് പ്രതീക്ഷ നൽകി എങ്കിലും പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യൻ ക്യാമ്പിൽ ഞെട്ടലായി മാറി. ശേഷം ഒന്നിച്ച ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, വാഷിംഗ്ടൻ സുന്ദർ എന്നിവരുടെ ഇന്നിങ്സ് ഇന്ത്യൻ സ്കോർ 306ലേക്ക് എത്തിച്ചു. ഇന്ത്യക്കായി ശിഖർ ധവാൻ (72 റൺസ് ), ഗിൽ (50 റൺസ് ), സഞ്ജു സാംസൺ (36റൺസ് ), സുന്ദർ (37*) എന്നിവർ തിളങ്ങി

മറുപടി ബാറ്റിംഗ് ആരംഭിച്ച കിവീസ് ടീമിന് അതിവേഗം മൂന്ന് വിക്കറ്റുകൾ നഷ്ടമായി എങ്കിലും ശേഷം നാലാം നമ്പറിൽ ഒന്നിച്ച വില്യംസൺ : ടോം ലാതം സഖ്യം എതിരാളികൾ തോൽവി പൂർത്തിയാക്കി. വില്യംസൺ വെറും 98 ബോളിൽ 94 റൺസ് നേടിയപ്പോൾ ടോം ലാതം വെറും 104 ബോളിൽ 19 ഫോറും 5 സിക്സ് അടക്കം 145 റൺസ് നേടി.

ഇന്ത്യക്ക് വേണ്ടി ഉംറാൻ മാലിക്ക് രണ്ടും താക്കൂർ ഒരു വിക്കെറ്റ് വീഴ്ത്തി. ഇന്നത്തെ ജയത്തോടെ കിവീസ് ടീം ഏകദിന പരമ്പരയിൽ 1-0ന് മുന്നലേക്ക് എത്തി. സെഞ്ച്വറിയുമായി തിളങ്ങിയ ടോം ലാതമാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്