വീട്ടിലുള്ള ടാപ്പിന്റെ ലീക്കേജ് പ്രോബ്ലം ഇനി നിങ്ങൾക്കു തന്നെ ശരിയാക്കാം!! പ്ലംബറെ വിളിക്കേണ്ട കാര്യം ഇല്ല!! 5 മിനിട്ടിൽ വീട്ടിലെ ടാപ് റെഡി ആക്കാം.!! | kitchen Sink Tap Repair
kitchen Sink Tap Repair Malayalam : മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ് ടാപ്പിന്റെ ലീക്കേജ് പ്രോബ്ലംസ് . അതിനായി ഇടയ്ക്കിടയ്ക്ക് പ്ലംബറെ വിളിച്ചാൽ നല്ലൊരു തുക ചിലവഴിക്കേണ്ടി വരാറുമുണ്ട്. എന്നാൽ അടുക്കളയിലും മറ്റുമുള്ള സിങ്കിന്റെ പൈപ്പ് എല്ലാം കേടാവുകയാണെങ്കിൽ അത് വളരെ എളുപ്പത്തിൽ എങ്ങനെ നിങ്ങൾക്ക് തന്നെ ശരിയാക്കാൻ സാധിക്കും എന്നാണ് ഇവിടെ വിശദമാക്കുന്നത്.
അതിനായി ആവശ്യമായിട്ടുള്ളത് മീഡിയം സൈസിലുള്ള ഒരു സ്ക്രൂഡ്രൈവറാണ്. ആദ്യമായി ചെയ്യേണ്ടത് പൈപ്പിന്റെ മുന്നിലേക്ക് തള്ളി നിൽക്കുന്ന ഭാഗത്തെ സ്ക്രൂ അഴിച്ചെടുക്കുക എന്നതാണ്. അതിനുശേഷം തൊട്ടു പിന്നിലുള്ള വട്ടത്തിലുള്ള ഭാഗം കൂടി അഴിച്ചെടുക്കുക. ശേഷം പുറകിലുള്ള സ്ക്രൂ ക്ലോക്ക് വൈസ് ഡയറക്ഷനിൽ തിരിച്ച് അഴിച്ചെടുക്കുക. അതിനകത്ത് ഉള്ള സ്പിന്റിൽ ആണ് റിപ്പയർ ചെയ്യേണ്ടത്.മിക്കവാറും ഈയൊരു ഭാഗത്തുള്ള പ്രശ്നങ്ങളാണ് പൈപ്പിന്റെ ലീക്കേജ് പ്രശ്നങ്ങളുടെ പ്രധാന കാരണം.

സ്പിന്റിലിന്റെ അകത്തുള്ള വാഷർ അഴിച്ചെടുക്കുമ്പോൾ അതിനകത്ത് വട്ടത്തിലുള്ള മൂന്ന് സാധനങ്ങൾ കാണാനായി സാധിക്കുന്നതാണ്. അവ മൂന്നും അഴിച്ചെടുക്കുക. അതിനുശേഷം ഹാൻഡിലിന്റെ അടുത്ത് നൽകിയിട്ടുള്ള ഒരു ലോക്ക് ഉണ്ടാകും അത് ഒരു കത്തിയോ മറ്റോ ഉപയോഗിച്ച് അഴിച്ചെടുക്കാവുന്നതാണ്.ഇപ്പോൾ ആ ഒരു പാർട്ടിലുള്ള എല്ലാ സാധനങ്ങളും പുറത്ത് വന്നിട്ടുണ്ടാകും.ശേഷം അവ തിരികെ വയ്ക്കുന്നതിനു മുൻപായി എല്ലാ ഭാഗങ്ങളും നല്ലതു പോലെ കഴുകി വൃത്തിയാക്കി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
പൈപ്പിനകത്തുള്ള വ്യത്യസ്ത പാർട്ടുകളിൽ അഴുക്ക് പിടിച്ചാലും ലീക്കേജ് പ്രശ്നങ്ങളെല്ലാം വരാറുണ്ട്.അതുകൊണ്ടുതന്നെ അത്തരം പാർട്ടുകൾ അഴിച്ചെടുക്കുമ്പോൾ ഒരു സ്ക്രബർ ഉപയോഗിച്ച് നല്ലതുപോലെ ഉരച്ച് വൃത്തിയാക്കി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ ഭാഗങ്ങളും അഴുക്കു കളഞ്ഞ് വൃത്തിയാക്കിയ ശേഷം എടുത്ത അതേ രീതിയിൽ തന്നെ തിരിച്ച് എല്ലാ സ്ക്രൂകളും പിടിപ്പിക്കണം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : suniltech media