അമ്പോ 😱😱ഈ അബദ്ധം ആരും കണ്ടില്ലേ:ലേല ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധം സംഭവിച്ചത് ഇങ്ങനെ
ഫെബ്രുവരി 12, 13 തീയതികളിൽ ബെംഗളൂരുവിൽ നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ, ആരാധകരെ അമ്പരപ്പിക്കുന്ന നിരവധി സംഭവങ്ങളാണ് നടന്നത്. ചില താരങ്ങളുടെ വില അപ്രതീക്ഷിതമായി ഉയർന്നതും, ചില കളിക്കാരെ വാങ്ങാൻ ആളില്ലാതെ വന്നതും തുടങ്ങി, ഓക്ഷനർ ഹഗ് എഡ്മീഡ്സ് ഡയസിൽ കുഴഞ്ഞു വീണതുമെല്ലാം ആരാധകർക്ക് വിചിത്രമായ കാഴ്ച്ചകളായിരുന്നു.
എന്നാൽ, ഐപിഎൽ താരലേലത്തിനിടയിൽ നിന്ന് ഇപ്പോൾ വൈറലായ ഒരു വീഡിയൊ ആണ് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്. എഡ്മീഡ്സിന് പകരം ഓക്ഷൻ ഡയസിൽ എത്തിയ ഓക്ഷനർ ചാരു ശർമ്മയ്ക്ക് വന്ന ഒരു വലിയ അബദ്ധമാണ് വിഡിയോയിൽ ദൃശ്യമായിരിക്കുന്നത്. ലേലത്തിനിടയിൽ ചാരു ശർമ്മയ്ക്ക് സംഭവിച്ച അബദ്ധം ഐപിഎൽ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
മുൻ സൺറൈസേഴ്സ് ഹൈദരാബാദ് പേസർ ഖലീൽ അഹമ്മദിന് താരലേലത്തിൽ, തന്റെ അടിസ്ഥാന വില 50 ലക്ഷം രൂപയായിരുന്നു. മെഗാ ലേലത്തിന്റെ രണ്ടാം ദിനത്തിലാണ് ഇടങ്കയ്യൻ ഫാസ്റ്റ് ബൗളറുടെ പേര് ഓക്ഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. താരത്തിനായി, അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ലേലത്തിൽ സജീവമായതോടെ, ഫാസ്റ്റ് ബൗളറുടെ വില കുത്തനെ ഉയരാൻ ആരംഭിച്ചു.
— Addicric (@addicric) February 14, 2022
— Addicric (@addicric) February 14, 2022
മുൻ ഇടങ്കയ്യൻ പേസർ സഹീർ ഖാന്റെ നിർദേശമനുസരിച്ചാണ് മുംബൈ ഖലീൽ അഹമ്മദിന് വേണ്ടി ബിഡ്ഡിംഗ് ആരംഭിച്ചത്. ഒടുവിൽ, ഡൽഹി അവരുടെ ബിഡ് 5 കോടി രൂപയായി ഉയർത്തി. തുടർന്ന്, മുംബൈ ഒരു പടി കൂടി കടന്ന് 5.25 കോടി രൂപയ്ക്ക് പേസറെ സ്വന്തമാക്കി. അതിനിടെ, ഡൽഹി സഹ ഉടമ കിരൺ കുമാർ ലേലത്തിൽ ഖലീലിനായി 5.50 കോടി ബിഡ് വിളിച്ചെങ്കിലും, പിന്നീട് തൽക്ഷണം അദ്ദേഹം അതിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. എന്നാൽ, ആശയക്കുഴപ്പത്തിലായ ചാരു ശർമ്മ, മുൻ എസ്ആർഎച്ച് പേസറെ ഡൽഹി ക്യാപിറ്റൽസ് 5.25 കോടിക്ക് സ്വന്തമാക്കിയതായി പ്രഖ്യാപിച്ചു. പിഴവ് മനസ്സിലാക്കാൻ വൈകിയതോടെ, ഖലീൽ ഡൽഹിക്ക് സ്വന്തമായി.