മുംബൈ ചാരം 😱ഇതാണ് കേരള ബ്ലാസ്റ്റേഴ്‌സ്

മലയാളി ഫുട്ബോൾ ആരാധകർ എല്ലാം വളരെ അധികം ആവേശപൂർവ്വം കാത്തിരുന്ന മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ കുതിപ്പ്. സീസണിലെ രണ്ടാമത്തെ മാത്രം ജയം സ്വന്തമാക്കിയ കേരള ടീം മൂന്ന് ഗോൾ ജയമാണ് സ്വന്തമാക്കിയത്.എല്ലാ അർഥത്തിലും മുംബൈ സിറ്റിയെ തോൽപ്പിച്ച അർഹിച്ച ജയവും നിർണായക പോയിന്റും കരസ്ഥമാക്കി. മത്സരത്തിൽ ഒന്നാം പകുതിയിൽ ഒരു ഗോൾ അടിച്ച് മുന്നിൽ നിന്ന ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം 3-0 ജയം സ്വന്തമാക്കിയത്

സീസണിൽ ആറ് കളികളിൽ നിന്നും ഇതോടെ കേരള ടീമിന് രണ്ട് ജയവും മൂന്ന് സമനിലയുമായി. നേരത്തെ സീസണിലെ ആദ്യത്തെ കളിയിൽ ടീം തോറ്റിരുന്നു. പതിവിൽ നിന്നും വിപരീതമായി ആദ്യത്തെ മിനുട്ട് മുതൽ ആക്രമിച്ച് കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇരു സൈഡിൽ നിന്നും എതിർ ഗോൾ പോസ്റ്റിലേക്ക് പോരാട്ടം നയിച്ചു. മത്സരത്തിൽ കേരള ടീമിനായി സനൽ അബ്‌ദുൾ സമദ് 27ആം മിനുട്ടിൽ മനോഹരമായ ഗോൾ നേടിയപോൾ തന്നെ കേരള ടീം ജയം ഉറപ്പിച്ചിരുന്നു.

രണ്ടാം പകുതിയിലും മറ്റൊരു ഗോൾ ലക്ഷ്യമാക്കി കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി നാല്പത്തി ഏഴാമത്തെ മിനുട്ടിൽ ജീക്സൺ സിംഗിന്റെ പാസിൽ നിന്ന് വളരെമികച്ച വോളിയിലൂടെ ആൽവാരോ വാസ്കസ് പന്ത് അതിവേഗം തന്നെ വലയിൽ എത്തിച്ചു. ശേഷം ലഭിച്ച മികച്ച പെനാൾട്ടി എടുത്ത ഡയസ് ഒരുവിധ പിഴവുകൾ കൂടാതെ തന്നെ പന്ത് വലയിൽ എത്തിച്ച് കളി മുംബൈ സിറ്റിയിൽ നിന്ന് സ്വന്തമാക്കി.