വമ്പൻ മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ് :സൂപ്പർ താരം ടീമിൽ

എല്ലാവരും വളരെ ആവേശപൂർവ്വം കാത്തിരിക്കുന്ന പോരാട്ടത്തിൽ ഗോവയിലെ ഫത്തോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ 35-ാം മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഇന്ന് ഏറ്റുമുട്ടും.സീസണിൽ ഉജ്ജ്വലഫോമിൽ ഇപ്പോൾ തന്നെ തുടരുന്നസ് എതിരാളികളെ എല്ലാം തച്ചുതകർത്ത് മുന്നേറുന്ന മുംബൈയുടെ മുന്നിലേക്കാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്.

എന്നാൽ ആറാം മത്സരത്തിൽ ശ്രദ്ധേയമായ അനേകം മാറ്റങ്ങളുമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്.മുംബൈ സിറ്റിക്ക്‌ എതിരായ മത്സരത്തിനുള്ള സർപ്രൈസ് പ്ലെയിങ് ഇലവനെ കേരള ടീം പ്രഖ്യാപിച്ചു.അവസാനമായി കളിച്ച ഈസ്റ്റ് ബംഗാളിന് എതിരെയുള്ള ടീമിൽ നിന്ന് അനേകം മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം ഇന്ന് പോരാടുവാൻ എത്തുന്നത്. പരിക്കേറ്റ സിപോവിചിന് പകരം ടീമിലെ യുവതാരം ഹോർമിപാം ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇലവനിൽ സ്ഥാനം നേടിയപ്പോൾ സ്റ്റാർ പ്ലയെർ ഖാബ്ര ടീമിലേക്ക് തിരികെയെത്തി കൂടാതെ വീണ്ടുൻ വാസ്കസും ഡിയസും ഇന്നത്തെ മത്സരത്തിൽ അറ്റാക്കിൽ ഒരുമിച്ച് ഇറങ്ങുന്നുണ്ട് എന്നതും വളരെ ഏറെ ശ്രദ്ധേയം.

കേരള ബ്ലാസ്റ്റേഴ്‌സ് പ്ലെയിങ് ഇലവൻ :Putea, Sahal, Luna, Diaz, Vasques,Gill, Khabra, Leskovic, Hormipam, Jessel, Jeakson